Chapter Title : പ്രതീക്ഷിക്കാതെ 5 [Dream Seller]
കുടിച്ചു.
"മമ്മി എന്ത് പറഞ്ഞു? "
"മമ്മി എത്താറായ്. "
സൂസൻ ഒന്ന് ചിരിച്ചു
"ഇപ്പോഴും കരച്ചിൽ വരുന്നുണ്ടോ മോന് ?"
അവൻറ്റെ മുഖത്തു നാണം വന്നു
" ബേബി കുട്ടൻറ്റെ ഫ്രണ്ട്‌സ് ഒകെ എവിട പഠിക്കാൻ പോയത് ?"
"എനിക്ക് അങ്ങനെ കൂട്ടുകാർ എന്ന് പറയാൻ ആരുമില്ല, അടുത്തിരിക്കുന്ന വിപിനാണ് അകെ എന്തേലും ഒരു കൂട്ടുള്ളത്. അവൻ എവിടാന്ന് അറിയില്ല "
"അവരുമായിട്ടൊന്നും കോൺടാക്ട് ഇല്ലേ "
"ഇല്ല അങ്ങനെ ഒന്നും ആരുമായും വിളിക്കാനും, കൂടെ പോകാനുമൊന്നും മമ്മി സമ്മതിക്കില്ല "
സൂസൻ അവനെ തന്നെ നോക്കി ഇരുന്നു
"മോന് ഇഷ്ടമല്ലേ അങ്ങനൊക്കെ പോകാൻ ?"
"ഇഷ്ടമാ. പക്ഷെ, മമ്മി സമ്മതിക്കില്ല "
സൂസൻ ചിരിച്ചു
"എന്താ ഇന്ന് പരിപാടി ?"
ബേബിക്കുട്ടൻ സൂസനെ നോക്കി
"നിനക്ക് ക്ലാസ്സ് രണ്ടു ദിവസം കഴിഞ്ഞേ കാണു. പേടിയില്ലേ പുറത്തൊക്കെ ഒന്ന് പോയ് കറങ്ങു .
ഞാൻ കോളേജിൽ പോകും. വൈകിട്ട് നേരത്തെ ഇറങ്ങാൻ നോക്കാം "
"ഉം "
അവനൊന്നു മൂളി
സൂസൻ കുളിക്കാനും റെഡി ആകാനും പോയ് തിരിച്ചു വരുമ്പോൾ ബേബി കുട്ടൻ സിറ്റൗട്ടിൽ ഇടിക്കുന്നു.
"റെഡി ആകുന്നില്ലേ ?"
"ഞാൻ എങ്ങോട്ടും പോകുന്നില്ല "
സൂസൻ അവനെ നോക്കി ഒന്ന് നെടുവീർപ്പിട്ടു
"ബ്രെഡ് റെഡി ആക്കിയിട്ടുണ്ട്. എടുത്ത് കഴിച്ചോ.ഞാൻ ഇറങ്ങുവാ "
സൂസൻ കാറിൽ കേറി പോകുന്നത് നോക്കി അവൻ അവിടെ ഇരുന്നു
കാറോടിച്ചു പോകുമ്പോൾ സൂസൻ അവനെ കുറിച്ചാണ് ചിന്തിച്ചത്. ഇവനെ ഒന്ന് മാറ്റി എടുക്കണം അത് അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല.എന്നാലും ശ്രമിക്കണം.
💬 Comments
View all comments