Chapter Title : പ്രതികാരദാഹം 3 [AKH]
കഴഞ്ഞിട്ടുള്ള കല്യാണ തീയ്യതിയും ഫിക്സ് ചെയ്തിട്ടാണു ശിവേട്ടനും എല്ലാവരും നാട്ടിലേക്ക് തിരിച്ചു പോയത്.
ഒന്നര മാസം പോയത് അറിഞ്ഞില്ല, ഈ കാലയളവിൽ ഞാനും ശ്രീയും തമ്മിൽ നന്നായി അടുത്തു, കമ്പനിയിലെ കുറച്ചു പേർക്ക് അത് അത്ര രസിച്ചിലെങ്കിലും ശ്രീയോട് അടുപ്പം ഉള്ളവർക്ക് വളരെ അധികം സന്തോഷം ആയി, അങ്ങനെ കല്യണത്തിന്റെ രണ്ടാഴ്ച്ച മുൻപ് , എനിക്കും ശ്രീയിക്കും കൂടി ബാംഗ്ലൂർ ബ്രാഞ്ചിൽ പോകെണ്ടതായി വന്നു.
അങ്ങനെ ഞാനും ശ്രീയും കൂടി ബാംഗ്ലുർക്ക് ഫ്ലൈറ്റ് കയറി. ഞങ്ങൾ രാവിലെ തന്നെ അവിടെ എത്തി. അവിടത്തെ ഓഡിറ്റിംഗും കുറെ കാര്യങ്ങളും മറ്റും കഴിഞ്ഞ പ്പോൾ വൈകുന്നേരം ആയി ,പിന്നെ ഞാനും ശ്രീയും കൂടി കമ്പനി കാറും എടുത്ത് ബാംഗ്ലൂർ നഗരം ഒന്നു ചുറ്റി കണ്ടു. അവന്റെ കൂടെ ഉള്ള ഒരോ നിമിഷത്തിലും ഞാൻ സന്തോഷവദി ആയിരുന്നു ,അങ്ങനെ ഞങ്ങളുടെ കറക്കം ഒക്കെ കഴിഞ്ഞ് ഞങ്ങൾ റൂം ബുക്ക് ചേയ്ത ഹോട്ടലിൽ ഏത്തി.
ഞങ്ങൾ റൂം കീയും വാങ്ങി റൂമിലെക്ക് നടന്നു.ഞാൻ റൂം തുറന്നപ്പോൾ.
ശ്രീ: വേദാ ഒരു റൂം ഉള്ളോ?
ഞാൻ: ഒരെണം പോരെ, നമ്മുക്ക് രണ്ടാൾക്കും ,
ശ്രീ: കല്യണത്തിനു മുൻപ് ഇങ്ങനെ യോക്കെ വേണൊ വേദാ,
ഞാൻ: ശ്രീ ഞാൻ റൂം അഡ്ജസ്റ്റ് ചെയ്യണ കാര്യം ആണു പറഞ്ഞത് അല്ലതെ ........?
അതും പറഞ്ഞ് ഞാൻ ചിരിച്ച് കൊണ്ട് അവന്റെ മുഖത്ത് നോക്കി
ശ്രീ: അയ്യെ,വേദ ഞാൻ അതൊന്നും ഉദ്ദേശിച്ചില്ല.
ഞാൻ: മം മം, ശ്രീയ്ക് എന്റെ കൂടെ റൂമിൽ കഴിയാൻ ധൈര്യം ഇല്ലേ,
ശ്രീ: ധൈര്യം ഒക്കെ ഉണ്ട് ,പക്ഷെ എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ലാ. അവൻ ചെറു ചിരിയാൽ പറഞ്ഞു,
ഞാൻ: എനിക്ക് ശ്രീയെ വിശ്വാസം ആണു, എനിക്ക് അതു മതി,
എന്നാ ശരി വേദാ എന്നു പറഞ്ഞ് ശ്രീയും ഞാനും അകത്തെക്ക് പ്രവേശിച്ചു.
റൂമിലെ പ്രകാശം പരന്നപ്പോൾ ശ്രീ അന്തം വിട്ട് നോക്കി നിൽക്കുന്നു
ഞാൻ: എന്താ ശ്രീ വായും പൊളിച്ച് നിൽക്കുന്നത് ,
ശ്രീ :അത് വേദാ ഞാൻ ആദ്യം ആയിട്ട് ആണു ഇങ്ങനത്തെ ലക്ഷ്യറി ഹോട്ടലിൽ താമസിക്കുന്നത് ,
ഞാൻ: ശ്രീ ക്ക് ഇഷ്ടം ആയിലെ,
ശ്രീ :ഇഷ്ടം ഒക്കെ ആയി പക്ഷെ എന്റെ സ്റ്റാൻഡെർഡിന് ഇതു ചേരുമോ.
ഞാൻ: ശ്രീ ക്ക് എന്താ സ്റ്റാൻഡെർഡിന് കുറവ് ,ശ്രീ എന്റെ ഭാവി ഭർത്താവ്
💬 Comments
View all comments