0%

Chapter Title : പ്രതികാരദാഹം 4 [AKH]

Author : Akh Read All Parts 333

പ്രതികാരദാഹം 4


Prathikara dhaham Part 4  bY AKH | [ റൊമാന്റിക്ക് ത്രില്ലർ ] | Previous Part

ഞാൻ കാറിൽ കയറുമ്പോഴും , ശ്രീയുടെ മുഖത്ത് ഒരു പ്രത്യേക ഭാവം ആയിരുന്നു ,എന്താ കാര്യം എന്നു അറിയാത്തത് കൊണ്ടാകും അവന്റെ മുഖം ഭാവം അങ്ങനെ എന്ന് ഞാൻ ഓർത്തു ,ഞങ്ങളുടെ വണ്ടി ഹൈവ യിലെക്ക് കയറി ,വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് പത്തു മിനിറ്റ് ആയിട്ടും ഞാനും അപ്പുവേട്ടനും ഒന്നും സംസാരിച്ചില്ല ,ഞങ്ങളുടെ മൗനം ഭേദിച്ച് കോണ്ട് അപ്പുവേട്ടൻ തന്നെ സംസാരത്തിന്ന് തുടക്കം ഇട്ടു,

''എന്താ കുഞ്ഞെ പ്രശ്നം "

"അത് അപ്പുവേട്ടാ ശിവേട്ടന് ഒരു അക്സിഡന്റ് "

"എന്തു പറ്റി ഇപ്പോ എവിടെയാ "

" അത് അപ്പുവേട്ടാ ഇപ്പോ ഹോസ്പ്പിറ്റലില്ല കുഴപ്പം ഇല്ലെനാ ദേവനങ്കിൾ പറഞ്ഞത് "പക്ഷെ വെറും ആക്സിഡന്റ് അല്ല അപ്പുവേട്ടാ, ആ കൈമളും കൂട്ടരും അപായ പെടുത്താൻ ശ്രമിച്ചതാ എന്ന് ദേവനങ്കിൾ പറഞ്ഞത് "

ഇതു കേട്ടപ്പോൾ അപ്പു വേട്ടനു വളരെ ദേഷ്യം വന്നു അപ്പുവേട്ടൻ പല്ലോക്കെ കടിച്ച് പിടിച്ച്

"ഞാൻ അവിടെ ഇല്ലാതെ പോയി കുഞ്ഞെ ഇല്ലെങ്കിൽ അവനു ഈ അപ്പു ആരാണെന് കാണിച്ചു കൊടുത്താനെ എന്റെ ശിവൻ കുഞ്ഞിന് എന്തെങ്കിലും പറ്റിയാൽ ഉണ്ടെല്ലൊ"

അപ്പുവേട്ടൻ അതും പറഞ്ഞ് സ്റ്റിയറിംഗിൽ രണ്ടു ഇടി,

"അപ്പുവേട്ടാ മതി ശിവേട്ടനു കുഴപ്പം ഒന്നും ഉണ്ടാകില്ല"

ഞാൻ അങ്ങനെ പറയുമ്പോഴും എന്റെ ഉള്ളിൽ ചെറിയ ഭയം ഉണ്ടായിരുന്നു, എന്നോട് ഫ്ലൈറ്റിൽ വരണ്ടാ എന്നും കാറിൽ വന്നാ മതി എന്നും ദേവനങ്കിൾ പറഞ്ഞിരുന്നു,

💬 Comments

View all comments