0%

Chapter Title : പ്രതികാരദാഹം 4 [AKH]

Author : Akh Read All Parts 258

അറിയിലാർന്നു എന്നാലും രാത്രി ഏറെ വൈകി എന്നു മനസിൽ ആയി ,അവിടെ ആരെം കണ്ടില്ല ഞാൻ രാമൻ ചെട്ടന്റെ വീട്ടിൽ പോയി വാതിലിൽ തട്ടി ,കുറെ പ്രവിശ്യം തട്ടിയപ്പോൾ രാമൻ ചെട്ടൻ വാതിൽ തുറന്നു ,

"എന്താ കുഞ്ഞെ ഈ നേരത്ത് ,എന്തു പറ്റി " എന്നു രാമേട്ടൻ ഇറങ്ങി വന്ന പാടെ ചോദിച്ചു ,

ഞാൻ കൈമൾ പിടിച്ച് കൊണ്ടു പോയത് ചുരുക്കി പറഞ്ഞു [എല്ലാം പറഞ്ഞില്ല അവരു തട്ടികൊണ്ടുപോകാൻ ശ്രമിച്ചു അവരുടെ കൈയിൽ നിന്നു രക്ഷ പെട്ടു അത്രയും പറഞ്ഞൊള്ളു]

"ഞാൻ രാമേട്ടന്നൊട് ശിവേട്ടന്നെ ഫോൺ ചെയ്യണം എന്നു പറഞ്ഞു "

രാമേട്ടൻ എന്നെം കൊണ്ട് രാമേട്ടന്റെകടയിൽ ചെന്നു പുറകിൽ കൂടി അകത്തേക്ക് കയറി ,ഞാൻ ആ ബൂത്തിൽ നിന്നും ശിവേട്ടനെ കുറെ വിളിച്ചു നോക്കി പക്ഷെ എടുക്കുന്നുണ്ടായില്ല ,അവസാനം ദേവൻ അങ്കിളിനെ വിളിച്ചു ,കുറച്ചു ബെല്ലിനു ശേഷം അങ്കിൾ ഫോൺ എടുത്തു ,അങ്കിളിനോട് ഞാൻ നടന്ന കാര്യം ചുരുക്കി പറഞ്ഞു ,അങ്കിൾ ഇപ്പോ തന്നെ വരാം എന്നു പറഞ്ഞു ഫോൺ കട്ട് ചേയ്തു ,

അങ്ങനെ അര മണിക്കൂർ കഴിഞ്ഞപ്പോൾ ശിവേട്ടന്റെ വണ്ടി രാമേട്ടന്റെ വീട്ടു പടിക്കൽ വന്നു നിന്നു , ഞാൻ പുറത്തെക്ക് ചെന്നു അതിൽ നിന്നും ഇന്ദു ഏട്ടത്തിയും ശിവേട്ടനും അപ്പുവേട്ടനും ഇറങ്ങി വന്നു ,

ഇന്ദു എട്ടത്തി എന്റെ മോളെ എന്നു പറഞ്ഞു ഓടി വന്നു എന്നെ കെട്ടി പിടിച്ചു ,

"ഏട്ടത്തി റൂബിയെ കിട്ടിയൊ "

"ദേവട്ടൻ അങ്ങോട്ടെക്ക് പോയിട്ടുണ്ട് അവൾക്ക് ഒന്നും വരില്ല നീ പേടിക്കാതെ ഇരിക്കു"

അങ്ങനെ പറഞ്ഞു കൊണ്ട് രണ്ടു പേരും കൂടി എന്നെ കാറിൽ കയറ്റി ,

അങ്ങനെ കുറച്ചു സമയത്തിനുള്ളിൽ വീടെത്തി എന്നെയും ഇന്ദു ഏട്ടത്തിയെം വീട്ടിൽ വിട്ടിട്ട് അപ്പുവേട്ടനും ശിവേട്ടനും കൂടി പുറത്തേക്ക് പോയി ,

ഇന്ദു ഏട്ടത്തി എന്നെ സോഫയിൽ കൊണ്ട് ചെന്നു ഇരുത്തിയിട്ട് ഏടത്തി റൂമിലെക്ക് പോയി ,കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു പഞ്ഞിയും ഡെറ്റോളും മുറിവിന് കെട്ടുന്ന സാധാനങ്ങളും ആയി വന്നു , ഏട്ടത്തി എന്റെ തലയിലെ

💬 Comments

View all comments