0%

Chapter Title : പ്രതികാരദാഹം 4 [AKH]

Author : Akh Read All Parts 259

മുറിവും ചുണ്ടിലെ. മുറിവും ക്ലിൻ ചെയ്തു ,തലയിൽ മുറിവ് കെട്ടിവെച്ചു ,

"നിന്നെ അധികം ഉപദ്രവിച്ചൊ അവർ" ഏട്ടത്തി എന്റെ മുഖത്തേക്ക് നോക്കിക്കോണ്ട് ചോദിച്ചു .

" ഇല്ല ഏട്ടത്തി ഞാൻ അപ്പോഴേക്കും രക്ഷപെട്ടു ,പക്ഷെ എനിക്ക് എന്റെ റൂബിയെ രക്ഷിക്കാൻ ആയില്ല, ആ മാനസിക അവസ്ഥയിൽ ഞാൻ പുറത്തെക്ക് ഓടുക ആയിരുന്നു "

"അവൾക്ക് എന്തെങ്കിലും പറ്റിയിട്ട് ഉണ്ടാകുമോ ഏട്ടത്തി" അതു പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു ,

"ഇല്ല മുത്തെ അവൾക്കു ഒന്നും പറ്റിയിട്ട് ഉണ്ടാകില്ല, നീ പേടിക്കാതെ ഇരിക്കു"

" ഇല്ല ഏട്ടത്തി, അവരുടെ സംഭാഷണത്തിൽ നിന്നു അവർ അവളെ നശിപ്പിച്ചിട്ടുണ്ടാകും എന്ന് തോന്നുന്നു , എനിക്ക് പേടി ആകുന്നു ഏട്ടത്തി ,എന്റെ റൂബിയെ എനിക്ക് തിരിച്ച് കിട്ടില്ലെ " എനിക്ക് വന്ന കരച്ചിൽ പിടിച്ച് നിർത്താൻ പറ്റിയില്ല ,എന്റെ കണ്ണുകളിൽ നിന്ന് വെള്ളം ഒഴുകി. അതു കണ്ട ഏട്ടത്തി എന്റെ തല ഏട്ടത്തിയുടെ മടിയിലേക്ക് കിടത്തി,

ഞാൻ ഏട്ടത്തിയുടെ മടിയിൽ തല വെച്ച് കിടന്നു കരഞ്ഞു ,

"മോളെ നീ ഒന്നു സമാധനപ്പെടു അവൾ വരും അവൾക്ക് ഒന്നും വരില്ല ദൈവം ഒരിക്കലും നിങ്ങളെ പിരിക്കില്ല "

" ഇല്ല ഏട്ടത്തി, ഞാൻ കാരണം അണു ഇതു സംഭവിച്ചത്. അവൾ പറഞ്ഞത സൈക്കിളിൽ പോകെണ്ടാ എന്നു ഞാൻ നിർബന്ധിച്ച് അവളെ കൊണ്ടുപോവുക ആയിരുന്നു, എല്ലാം എന്റെ തെറ്റാ അവസാനം അവളെ എനിക്ക് രക്ഷിക്കാനും കഴിഞ്ഞില്ല ,ഇനി എന്റെ റൂബിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ വേദയെ ആരും ജിവനോടെ കാണില്ല "

" നീ എന്തൊക്കെയാ പറയുന്നത് മൊളെ, നീ സമധാനം ആയി ഇരിക്കു ശിവേട്ടൻ വരട്ടെ "

അങ്ങനെ കുറെ നേരം ഞാൻ ഏട്ടത്തിയുടെ മടിയിൽ കിടന്നു , കരഞ്ഞു തളർന്നു എപ്പോഴോ ഞാൻ ഉറക്കത്തിലെക്ക് വഴുതി വീണു ,

പെട്ടെന്ന് റൂബി എന്ന് ഉറക്കെ വിളിച്ച് കൊണ്ട് ഞെട്ടി എഴുന്നേൽക്കുന്നത് ഞാൻ കണ്ണു തുറക്കുമ്പോൾ ഏട്ടത്തി എന്റെ അടുത്ത് തന്നെ ഉണ്ട് ,,അപ്പോഴും ഞാൻ ഏട്ടത്തിയുടെ മടിയിൽ തല വെച്ച്

💬 Comments

View all comments