Chapter Title : പ്രതികാരദാഹം 4 [AKH]
കിടക്കുക ആണു, അപ്പോഴാണ് ഞാൻ കണ്ടത് സ്വപ്നം ആയിരുന്നു എന്ന് മനസിലാകുന്നത്. അത് ഒരിക്കലും നടക്കലെ എന്നു കുറെ പാർത്ഥിച്ചു ,ഞാൻ ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം അഞ്ചിനോട് അടുക്കുന്നു ,
ഞാൻ കണ്ട ആ ദുസ്വപ്നം ഓർത്ത് എടുക്കാൻ ശ്രമിച്ചു ,സ്വപ്നത്തിൽ എന്റെ റൂബി ഒരു മരുഭൂമിയിൽ ഒറ്റപ്പെട്ടു നിൽക്കുന്നു അവളുടെ ചുറ്റിനും കുറെ കഴുകൻ മാർ അവളെ കൊത്തിവലിക്കാനായി നിൽക്കുന്നു , അവൾ നിലവിളിക്കുന്നുണ്ട് വേദാ രക്ഷിക്കു എന്നൊക്കെ പറയുന്നുണ്ട് എനിക്ക് അവളെ കാണം പക്ഷെ അവളുടെ അടുത്തെക്ക് ഒരടി വെക്കാൻ പറ്റുന്നില്ല ,കുറച്ചു സമയത്തിനകം കഴുകൻമാർ അവളെ കോത്തി കീറാൻ തുടങ്ങി ,അവളുടെ കൈയും കാലും എല്ലാം ഓരോരുത്താരായി കൊത്തി എടുത്തൊണ്ട് പോയി ,എന്റെ കൺമുന്നിൽ വെച്ച് അവളെ അവർ നിമിഷ നേരം കൊണ്ട് തിന്നുതിർത്തു എനിക്ക് അവളെ രക്ഷിക്കാനും കഴിഞ്ഞില്ല ,ഞാൻ അവിടെക്ക് ഓടി അടുത്തപ്പോഴേക്കും എല്ലാം അപ്രത്യക്ഷ്യം ആയിട്ടുണ്ടായിരുന്നു ,
ആ സ്വപ്നം കണ്ടതിൽ പിന്നെ എന്റെ ഭയം ഇരിട്ടിച്ചു ,അവളെ അന്വേഷിച്ചു പോയ ശിവേട്ടനെയും കാണാനില്ല ,ഞാൻ വീണ്ടും ഒരോന്ന് ആലോച്ചിച്ച് ഏട്ടത്തിയുടെ മടിയിൽ കിടന്നു ,അപ്പോഴാണ് പുറത്ത് ഒരു കാറു വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടത് ,ഞാൻ ഏട്ടത്തിയെം വിളിച്ച് ഏഴുന്നേൽപ്പിച്ച് പുറത്തെക്ക് നടന്നു .,.........
തുടരും ....
💬 Comments
View all comments