0%

Chapter Title : പ്രതികാരദാഹം 4 [AKH]

Author : Akh Read All Parts 246

ഞാൻ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു ,ഞാൻ വേഗം കുളിച്ച് റെഡി ആയി ജീൻസും ഷർട്ടും എടുത്ത് ധരിച്ചു ,ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ ശിവേട്ടനും ഇന്ദു ഏട്ടത്തി യും കൂടി ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു ,

" ആഹാ നിങ്ങൾ രണ്ടാളും ഇന്നു നേരത്തെ തുടങ്ങി യോ" ഞാൻ അതും പറഞ്ഞ് അവരുടെ അടുത്തെക്ക് ചെന്നു .

" ആ എന്റെ മുത്ത് എന്താ നേരത്തെ റെഡി ആയിരിക്കുന്നത് " എന്ന് ശിവേട്ടൻ ചോദിച്ചു.

"ഇന്നു കോളെജിൽ നേരെത്തെ പോകണം ശിവേട്ട ,അല്ല ശിവേട്ടൻ എന്താ നേരത്തെ ," ഞാൻ അതും പറഞ്ഞ് അവരുടെ അടുത്ത് കസെരയിൽ ഇരുന്നു,

"ഇന്നു കമ്പനിയിൽ ഓഡിറ്റിംഗ് ഉണ്ട് കുറച്ചു കണക്കുകൾ കൂടി ശരി ആക്കാൻ ഉണ്ട് അതുകൊണ്ട് നേരത്തെ പോകണം"

" നീ ഇരുന്നു കഴിക്കു മുത്തെ" എന്നു പറഞ്ഞു കൊണ്ട് ഇന്ദു ഏട്ടത്തി ചപ്പാത്തിയും മുട്ടകറിയും എന്റെ പ്ലെറ്റിൽ ഇട്ടു തന്നു.

ഞാൻ ഇരുന്ന് കഴിക്കാൻ തുടങ്ങി ,

കുറച്ചു കഴിഞ്ഞപ്പോൾ ശിവേട്ടൻ വാതിൽക്കലിൽ നോക്കി കൊണ്ട്

" ആ എന്റെ ചക്കര വന്നു ലോ "

[ ശിവേട്ടനും മറ്റും എന്നെ മുത്തെന്നും റൂബിയെ ചക്കര എന്നും ആണു വിളിക്കാറുള്ളത് ]

അപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കുന്നത് ,വാതിൽക്കലിൽ എന്റെ റൂബി ഒരു ലോങ്ങ് സ്കെർട്ടും അതിനു പറ്റിയ ഒരു നല്ല ടോപ്പും ,അതിൽ അവളെ കാണാൻ എന്തൊരു ഭംഗിയാ ,

അവൾ എല്ലാവരോടും ഹായ് പറഞ്ഞ് എന്റെ അടുത്ത് വന്നിരുന്നു ,

"ചക്കരെ നിനക്ക് എടുക്കട്ടെ ചപ്പാത്തിയും മുട്ട കറിയും " എന്നു പറഞ്ഞു കൊണ്ട് ഇന്ദു ഏട്ടത്തി പ്ലേറ്റ് എടുക്കാൻ തുടങ്ങി ,

"വേണ്ടാ ഏട്ടത്തി ഞാൻ വീട്ടിൽ നിന്നു കഴിച്ചതാ "

"ഒരെണം എങ്കിലും കഴിക്കു മോളെ "

" ഏട്ടത്തി ക്ക് അത്ര നിർബന്ധ മാണെങ്കിൽ ഞാൻ വേദയുടെ പ്ലെറ്റിൽ നിന്ന് കഴിച്ചോള്ളാം "

അതും പറഞ്ഞ് ഞങ്ങൾ രണ്ടാളും ഒരു പാത്രത്തിൽ നിന്ന് കഴിക്കാൻ തുടങ്ങി.

[ ഇന്ദു ഏട്ടത്തി റൂബിയുടെ അമ്മായി ആണെങ്കിലും ഞാൻ ഏട്ടത്തി എന്നു വിളിക്കുന്ന കാരണം അവളും അങ്ങനെ വിളിക്കാറു]

" ഈ സ്നേഹം എന്നും നിലനിന്ന് കണ്ടാ മതിയായിരുന്നു " ഞങ്ങളുടെ സ്നേഹം കണ്ടിട്ട് ഇന്ദു ഏട്ടത്തി അതു പറഞ്ഞ് അടുകളയിലേക്ക് പോകാനായി നടന്നു "

💬 Comments

View all comments