0%

Chapter Title : പ്രതികാരദാഹം 4 [AKH]

Author : Akh Read All Parts 247

"ഏട്ടത്തി ഈ വേദ യുടെ ഉള്ളിൽ ജിവൻ ഉള്ളത്തോള്ളം കാലം ഞാൻ ഇവളെ ഒരാൾക്കും വിട്ടു കൊടുക്കില്ല"

"ഹും കാണാം "എന്നു പറഞ്ഞു കൊണ്ട് ഏട്ടത്തി ചിരിച്ചു കൊണ്ട് അടുക്കളയിലെക്ക് പോയി.

" ഈ ഏട്ടത്തിക്ക് അസൂയ യാ " ഞാൻ അതും പറഞ്ഞ് റൂബി യെ നോക്കി അവൾ അതു കേട്ട് ചിരിക്കുക ആണു ,

ഏട്ടത്തിയും ഞാനും അങ്ങനെ ആണു ,രണ്ടും കണ്ടാൽ കീരിയും പാമ്പും ആണു ,എന്നാൽ എനിക്ക് റൂബി കഴിഞ്ഞാൽ എറ്റവും കൂടുതൽ ഇഷ്ടം ആരോടണെന്ന് ചോദിച്ചാൽ അതു ഏട്ടത്തിയും ശിവേട്ടനും അമ്മു മോളും ആണു,

അപ്പോഴേക്കും ശിവേട്ടൻ കഴിച്ചു റെഡി ആയി കമ്പനിയിലെക്ക് പോയി,

"ഏട്ടത്തി അമ്മു എഴുന്നേറ്റില്ലെ " ഞാൻ ഏട്ടത്തിയോട് ചോദിച്ചു,

"അമ്മു എഴുന്നേറ്റിട്ടില്ല അവൾ ക്ക് ഇന്ന് ക്ലാസില്ല എന്നു ,നീ ചെന്ന് അവളെ വിളിക്കു നീ വിളിച്ചാൽ അവൾ എഴുന്നേൽക്കോളു" ഇന്ദു ഏട്ടത്തി അതും പറഞ്ഞ് അടുക്കള പണിയിൽ മുഴുകി.

ഞാനും റൂബിയും ഭക്ഷണം കഴിച്ച് കൈ കഴുകി അമ്മു വിന്റെ റൂമിൽ പോയി ,

അമ്മുവിനെ കുറെ കുലുക്കി വിളിച്ചു അവളെ എഴുന്നേൽപ്പിച്ചു ,

" വേണ്ടാ വേദേ ച്ചി ഇന്നു ക്ലാസ് ഇല്ലാ ഞാൻ കുറച്ചു കൂടി ഉറങ്ങട്ടെ " അവൾ അതും പറഞ്ഞ് വീണ്ടും കിടന്നു

"അമ്മു മോളേ ഞങ്ങൾ ഇന്നു ടൗണിൽ പോകുന്നുണ്ട് നിനക്ക് വല്ലതും വാങ്ങണോ?"

" ചേച്ചിക്ക് ഇഷ്ടം ഉള്ളത് വാങ്ങിക്കൊ, എനിക്ക് ഉറക്കം വരുന്നു ഞാൻ ഉറങ്ങട്ടെ " അവൾ അതും പറഞ്ഞു മൂടി പുതച്ചു കിടന്നു ,

എന്നാൽ ശരി നീ ഉറങ്ങിക്കൊ വൈകിട്ട് വരുമ്പോൾ കാണാം എന്നു പറഞ്ഞ് ഞങ്ങൾ പുറത്തെക്ക് പോയി.

ഞാൻ എന്റെ പഴയ സൈക്കിൾ എടുത്ത് കൊണ്ട് വന്നു.

ഞങ്ങളുടെ ബസ് സ്റ്റോപ്പിലെക്ക് വീട്ടിൽ നിന്നു രണ്ടു കിലോമീറ്റർ യാത്രയുണ്ട്, അതുകൊണ്ട് അവിടെ വരെ പോകണമെങ്കിൽ സൈക്കിൾ വേണം.ഞങ്ങൾ പണ്ടു സ്ക്കുളിൽ പോയിരുന്നത് സൈക്കളിൽ ആയിരുന്നു,

"ഇന്ദു ഏട്ടത്തി ഞങ്ങൾ ഇറങ്ങുക ആണു ട്ടൊ" ഞാനും അവളും അതും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങി'

"എന്താ മുത്തെ സൈക്കൾ ഒക്കെ എടുത്ത് ,നിങ്ങൾക്ക് കാറിൽ പോക്കുടെ അപ്പുവേട്ട നോട് കൊണ്ടു വിടാൻ പറയാം" എന്നു പുറക്കിൽ നിന്നും ഇന്ദു ഏട്ടത്തി

" ഞാനും പറഞ്ഞത ഏട്ടത്തി ഇവളോട് നമുക്ക് കാറിൽ

💬 Comments

View all comments