0%

Chapter Title : പ്രതികാരദാഹം 4 [AKH]

Author : Akh Read All Parts 248

പോകാം എന്നു ഇവൾ സമ്മതിക്കുന്നില്ല" എന്ന് റൂബി ഏട്ടത്തിയുടെ അടുത്ത് പറഞ്ഞു ,

" റൂബി നീ ഇപ്പോ അങ്ങനെ കാറിൽ ഞെളിഞ്ഞു ഇരുന്നു പോകെണ്ടാ, നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലെ ഇന്നു ബസിൽ പോകാം എന്നു അപ്പോ നീ അതു സമ്മതിച്ചതല്ലെ ,എന്നിട്ട് എന്താ ഇപ്പോ ഒരു മന മാറ്റം"

" അതു വേദാ നമ്മുക്ക് കാറിൽ പോയാ പോരെ ,ബസ് എനിക്ക് ഒരു പേടി പോലെ "

" റൂബി നീ എന്തിന പേടിക്കുന്നെ നിന്റെ കൂടെ ഞാൻ ഇല്ലെ ,പിന്നെ നിനക്ക് എന്റെ കൂടെ സൈക്കിളിൽ വരാം എങ്കിൽ വന്നോ, ഇല്ലെങ്കിൽ നീ കാറിൽ പോക്കൊ, പിന്നിട് വേദാ അതു വേണം ഇതു വേണം പിന്നെ അവർ ഇതു ചേയ്തു അതു ചേയ്തു എന്നോക്കെ പറഞ്ഞ് എന്റെ അടുത്തേക്ക് വരരുതത് " എന്ന് ഞാൻ അവളോട് പറഞ്ഞു

അതിൽ അവൾ വീണു എന്റെ ഒരു നിമിഷത്തെ മൗനം പോലും അവൾക്ക് സഹിക്കാൻ പറ്റില്ലല്ലോ ,

"വാ വേദാ നിന്റെ ഇഷ്ട പ്രകാരം സൈക്കളിൽ പോകാം"

" അങ്ങനെ എന്റെ ഇഷ്ടം നോക്കി നീ വരണ്ട നിനക്ക് പൂർണ സമ്മതം ആണെങ്കിൽ വന്നാ മതി " ഞാൻ ചെറു ദേഷ്യത്തോടെ അതു പറഞ്ഞു സൈക്കളും എടുത്ത് റോഡിലേക്ക് ഇറങ്ങി,

"'ടീ'നിക്കെടി ഞാനും വരുന്നു" എന്നു പറഞ്ഞു കോണ്ട് അവൾ വന്ന് പുറകിൽ കയറി .

അവളെ പുറകിൽ ഇരുത്തി കൊണ്ട് ഞങ്ങളുടെ സൈക്കിൾ കുറച്ചു ദൂരം പിന്നിട്ടു ,അത്രയും സമയം ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല ,

"ടീ' വേദേ സോറി ടീ" അവൾ പുറകിൽ ഇരുന്നു പറഞ്ഞു.

ഞാൻ കേൾക്കാത്ത ഭാവത്തിൽ സൈക്കിൾ ചവിട്ടി ,

പിന്നെം കുറെ നേരം അവൾ പുറകിൽ ഇരുന്നു സോറി പറയുന്നുണ്ടാർന്നു ഞാൻ മൈന്റ് ചെയ്തില്ല.

അവസാനം അവൾ പുറകിൽ ഇരുന്നു കൊണ്ട് തന്നെ എന്റെ വയറിൽ കെട്ടിപ്പിടിച്ചു കൊണ്ട് സോറി പറഞ്ഞു ,

വയറിൽ കൈ ചുറ്റിയപ്പോൾ എനിക്ക് ഇക്കിളി ആയി സൈക്കിളിന്റെ ബാലൻസ് നഷ്ടപ്പെട്ടു, ഞാൻ ഒരു വിധത്തിൽ ബ്രേക്ക് പിടിച്ചു നിർത്തി,

"ടീ എന്താടി ചെയ്തത് ഇപ്പോ വീണാനെ " എന്നു പറഞ്ഞു തിരിഞ്ഞ് അവളുടെ മുഖത്ത് നോക്കി ,

അവളുടെ മുഖം കണ്ട എനിക്ക് സങ്കടം ആയി ,അവൾ കരയുക ആയിരുന്നു ,

"ടി ചക്കരെ'

💬 Comments

View all comments