0%

Chapter Title : പ്രതികാരദാഹം 4 [AKH]

Author : Akh Read All Parts 249

നീ കരയുക ആയിരുന്നൊ നീ എന്തിനാ കരയുനെ"

" മുത്തെ നീ എന്താ എന്നോട് മിണ്ടാത്തത് ,നീ എന്നോട് മിണ്ടിയിലെങ്കിൽ ഞാൻ പിന്നെ ജിവിച്ചിരിക്കില്ല" അതു പറയുബോൾ അവളുടെ കണ്ണുകളിൽ വെള്ളം വരുന്നുണ്ടായിരുന്നു ,

"ടീ പോത്തെ നിന്നോട് ഞാൻ മിണ്ടാണ്ട് ഇരിക്കൊ ,ഈ ജന്മത്ത് എനിക്ക് അതിനു സാധിക്കില്ല " ഞാൻ അതും പറഞ്ഞു കൊണ്ട് അവളുടെ കവളിലെ കണ്ണുനീർ തുടച്ചു ,

അവളുടെ മുഖത്ത് ചിരി വിടർന്നു ,

" ഇനി നിന്റെ ഇഷ്ടങ്ങൾക്ക് ഞാൻ ഒരിക്കലും എതിര് പറയില്ല വേദാ"

" ആ ശരി ,അല്ല നീയെന്താ നേരത്തെ പറഞ്ഞത് ,ഞാൻ മിണ്ടിയിലെങ്കിൽ നീ ചത്തു കളയും എന്നോ, അങ്ങനെ വല്ലതും നീ ചേയ്താൽ ഞാൻ ആകും നിന്നേക്കാൾ മുൻപെ അവിടെ എത്തുക,നീയിലെങ്കിൽ ഈ വേദയും ഉണ്ടാകില്ല ഈ ഭുമിയിൽ "

" സോറി ടി. അത് ഞാൻ അറിയാതെ പറഞ്ഞു പോയതാ ,എനിക്ക് നിന്റെ കൂടെ കുറെ നാൾ ജിവിക്കണം "

" അപ്പോ നിന്റെ കല്യാണം കഴിയുമ്പോൾ എന്തു ചേയ്യു ടി ചക്കരെ ,നമ്മൾ എങ്ങനെ ഒരുമിച്ച് ജീവിക്കും"

"അപ്പോ നീ കല്യാണം കഴിക്കുന്നിലെ വേദാ"

" ഇല്ല എനിക്ക് ഇങ്ങനെ ഫ്രീ ബേർഡ് ആയിട്ട് ഇങ്ങനെ പറന്നു നടക്കണം കൂട്ടിന് നീയും കൂടി ഉണ്ടായാൽ നല്ലത് "

" അതു നടക്കില്ല വേദാ ഏട്ടൻ മാർ നമ്മളെ ഓടിക്കും ഈ കാര്യം പറഞ്ഞ് ചെന്നാൽ ,നമ്മുക്ക് ഒരു കാര്യം ചേയ്യാം നമ്മളെ പോലെ തന്നെ ചിന്തിക്കുന്ന ചെറുക്കൻ മാരെ കിട്ടോന് നോക്കാം, അവർ ഒരു വീട്ടിലെ തന്നെ ആണെങ്കിൽ ഭാഗ്യം അപ്പോ നമ്മുക്ക് ഒരുമിച്ച് ജീവിത കാലം മുഴുവൻ കഴിയാലൊ അതാണു എന്റെ ആഗ്രഹം "

" ഒഹൊ ഈ ചെറിയ തലക്ക് ഉള്ളിൽ ഇത്രയും വലിയ ആഗ്രഹങ്ങൾ ഉണ്ടായിരുന്നുവോ " ഞാൻ അവളുടെ താടിക്ക് പിടിച്ചിട്ട് ചോദിച്ചു

"ഇതെന്റെ ചെറിയ ആഗ്രഹം ആണെടി എനിക്ക് ഒരു വലിയ ആഗ്രഹം ഉണ്ട് നടക്കുമോ എന്ന് അറിയില്ല "

"അതെ താ ഞാൻ അറിയാത്ത ആഗ്രഹം " എന്ന് ഞാൻ അവളോട് ചോദിച്ചു.

"എനിക്ക് കുറെ കൂട്ടികൾ ഉള്ള ഒരു ഹോം തുടങ്ങണ്ണം ,അച്ചനമ്മമാർ ഉപേഷിക്കുന്ന പിഞ്ചു ഓമ്മനക്കളെ പരിപാലിക്കാൻ വേണ്ടി "

" നീ അനാഥ മന്ദിരം ആണോ ഉദ്ദേശിച്ചത് റൂബി "

💬 Comments

View all comments