0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 338

മാസം കഴിഞ്ഞപ്പോഴേക്കും ശിവേട്ടൻ എഴുന്നേറ്റു നടക്കാൻ തുടങ്ങി ഒരു വടിയുടെ സഹായത്താൽ ,അമ്മു മോൾക്ക് വേറെ കുഴപ്പം ഇല്ലെങ്കിലും അവൾ പഴയ പോലെ ആക്ടിവ് അല്ല അതു മാത്രം ഒരു വിഷമം മനസിൽ ,എപ്പോഴും ചിരിച്ച് ഓടി ചാടി നടന്നിരുന്ന ആ പഴയ അമ്മുന്നെ ഞാൻ ഇപ്പോ കാണാറില്ല എപ്പോഴും മൗനം മാത്രം, ചോദിക്കുന്നതിന് മാത്രം മിണ്ടും , അവളുടെ അവസ്ഥ എന്നെ തള്ളർത്തി കൊണ്ട് ഇരുന്നു ,ഇന്ദു ഏട്ടത്തിയുടെ അവസ്ഥയും മോശം അല്ല ഏട്ടത്തിയും ചിരിച്ച് കണ്ടിട്ട് കുറെ നാൾ ആയി ,ഇതിൽ നിന്ന് ഒക്കെ ഒരു ആശ്വാസം കിട്ടുന്നത് ശ്രീ എന്റെ ഒപ്പം ഉള്ളപ്പോൾ ആണു ,

അങ്ങനെ ഒരു മാസം കൂടി കടന്നു പോയി ,

അങ്ങനെ ഇരിക്കെ ഒരു ദിവസം ശിവേട്ടൻ ആണു ഓർമ്മിപ്പിക്കുന്നത് എന്റെ മുടങ്ങി പോയ കല്യാണത്തെ കുറിച്ച്.ഞാൻ അതു മറന്നിരിക്കുക ആയിരുന്നു, മറന്നതല്ല മനപ്പൂർവം വേണ്ടാന്നു വെച്ചതാ ഞാനും ശ്രീയും, ശിവേട്ടൻ ഇങ്ങനെ കിടക്കുമ്പോൾ നമ്മുക്ക് ആ സന്തോഷം വേണ്ടാ എന്നു ശ്രീ ആണു എന്നോട് പറഞ്ഞത് ,അങ്ങനെ ശിവേട്ടന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾക്കു രണ്ടാൾക്കും വിവാഹത്തിനു സമ്മതിക്കെണ്ടി വന്നു ,

അങ്ങന്നെ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ചെറിയ രീതിയിൽ ഞങ്ങളുടെ കല്യാണം നടന്നു ,

കല്യാണം കഴിഞ്ഞ് ഒന്നര മാസം കാലം ശ്രീയുടെ വീട്ടിൽ സുഖമായി കഴിഞ്ഞു ,അപ്പോഴാണ് ശ്രീയുടെ അമ്മക്ക് ശ്രീയുടെ ചേച്ചിയുടെ പ്രസവശ്രൂഷുസക്ക് ആയി ചേച്ചിയുടെ വീട്ടിലേക്ക് പോകേണ്ടി വരുന്നത്. ആ സമയത്ത് ആണു കമ്പനിയുടെ എക്സ്പ്പോർട്ട് ലെസൈൻസിനായി ശ്രീക്ക് അമേരിക്കയിലെ മീറ്റിംഗിന് പോകണ്ടി വരുന്നത് ,ശ്രീ അമേരിക്കയിലേക്ക് പോയപ്പോൾ എന്നെ ശിവേട്ടന്റെ കൂടെ അക്കിയിട്ട് ആണു പോയത് ,

ശ്രീ പോയ രാത്രി ആണു എനിക്ക് ചില കാര്യങ്ങൾ മനസിൽ വരുന്നത് , പഴയ പ്രതികാരദാഹത്തിന്റെ കനൽ എന്റെ ഉള്ളിൽ വീണ്ടും എരിയാൻ തുടങ്ങി ,ഞാൻ ചില പ്ലാനുകൾ മനസ്സിൽ കണ്ണക്കു കൂട്ടി ,ശ്രീ വരാൻ ഇനി രണ്ടാഴ്ച്ച സമയം എടുക്കും , അതു മതി എനിക്ക് ,ഞാൻ ചില തീരുമാനങ്ങൾ എടുത്ത്

💬 Comments

View all comments