0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 337

നാട്ടിൽ എത്തിക്കാൻ വേണ്ടി ആയിരിക്കണം അവർ ഇതോക്കെ ചെയ്തിട്ടുണ്ടാകുക,നമ്മൾ ആയിട്ട് അവരുടെ വലയിൽ ചെന്നു ചാടി കൊടുക്കണൊ ഇപ്പോ നമ്മുക്ക് അതിൽ നിന്നും പിൻമാറാം ,എന്നിട്ട് ഇവരുടെ ജീവൻ നിലനിർത്താനുള്ള വഴികൾ നോക്കാം. അതു കഴിഞ്ഞ് നിന്റെ കൂടെ എന്തിനും ഈ അങ്കിളും ഉണ്ടാകും ,അതുവരെ ക്ഷമിക്കു മോളേ "

അങ്കിൾ പറഞ്ഞത് കേട്ട് എന്റെ ദേഷ്യം ഒക്കെ കുറച്ചു കുറഞ്ഞു , അങ്കിൾ പറയുന്നതിലും കാര്യം ഉണ്ട് എടുത്ത് ചാടി എന്തെങ്കിലും ചെയ്യുന്നത് അപകടം ആണ്,

" അങ്കിൾ അപ്പോ എന്റെ അമ്മു മോളെ ഈ നിലയിൽ ആക്കിയവരെ വെറുതെ വിടണമൊ ,കണ്ടില്ലെ അങ്കിൾ അവളുടെ കിടപ്പ് ,ആ ചെറിയ കുട്ടിയെ പൊലും വെറുതെ വിടാത്ത അവരെ ഇനി ഒരിക്കലും കോടതിക്കും നിയമത്തിനും വിട്ടു കൊടുകില്ല ഞാൻ. അവരുടെ അന്ത്യം എന്റെ കൈ കൊണ്ട് ആയിരിക്കും , അങ്കിൾ പറഞ്ഞതു കൊണ്ട് ഇപ്പോ ഞാൻ ഒന്നും ചെയ്യുന്നില്ല ,അവർക്ക് കുറച്ചു ദിവസം കൂടി ആയുസ്സ് ദൈവം നീട്ടി കൊടുത്തു എന്നു വിച്ചാരിച്ചോളാം"

അങ്കിൾ വന്നു എന്നെ കെട്ടിപ്പിടിച്ചു ,

"മോളെ നിങ്ങളെ ആരെയും നഷ്ടപ്പെടുത്താൻ ഈ അങ്കിളിനു വയ്യ. അതു കൊണ്ടാ മോളെ അങ്കിൾ അങ്ങനെ പറഞ്ഞത് .നിങ്ങളുടെ സേഫ്റ്റിക്ക് വേണ്ടി ആണു നാട്ടിൽ നിന്നു ഇത്ര ദൂരത്ത് ഉള്ള ഹോസ്പിറ്റലിൽ ഇവരെ കൊണ്ടുവന്നത്, അവരുടെ ശൈല്യം ഒഴിവാക്കാൻ വേണ്ടി "

അങ്ങനെ ഒരാഴ്ച്ച ഞാൻ പാലക്കാട്ടെ ഹോസ്പിറ്റലിൽ ആയിരുന്നു , ശിവേട്ടനെം അമ്മുമോളെയും ഈ നിലയിൽ ആക്കിയത് രണ്ടു ബംഗാളികൾ ആണെന്നു വരുത്തി തീർക്കുകയും അവർ കുറ്റം സമ്മതിച്ച് പോലിസിനു കീഴടങ്ങുകയും ചെയ്തു ,അങ്ങനെ കൈമളും കൂട്ടരും നിയമത്തിനു മുൻപിൽ നിന്നു രക്ഷപെട്ടു. ഇതിനെടെക്ക് ഞാൻ ശ്രീയെ വിളിച്ച് നടന്നത് എല്ലാം പറഞ്ഞു ,ശിവേട്ടനെം അമ്മു മോളെ ‌യും ചെന്നൈയിലെ ആശുപത്രിയിലെക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു , ചെന്നൈയിൽ എല്ലാം ശ്രീ റെഡി ആക്കിയിട്ട് ഉണ്ടായിരുന്നു ,അങ്ങനെ ഞങ്ങൾ ചെന്നൈയിലെക്ക് തിരിച്ചു പോയി ,ദേവൻ അങ്കിൾ മാത്രം നാട്ടിൽ നിന്നു ,

ചെന്നൈയിൽ എത്തിയിട്ട് ഒരു

💬 Comments

View all comments