Chapter Title : പ്രതികാരദാഹം 5 [AKH]
ചോദ്യം വീണ്ടും അങ്കിളിനൊട് ആവർത്തിച്ചു ,
"മോളെ ശിവനും അമ്മുവും കൂടി ടൗണിൽ പോയി മടങ്ങി വരുമ്പോൾ ആയിരുന്നു സംഭവം ,വഴിയിൽ തടഞ്ഞു നിർത്തി ശിവേട്ടനെ അവർ തല്ലി ചതച്ചു ,പിന്നെ ശിവേട്ടന്റെ മുൻപിൽ ഇട്ട് അമ്മുനെ അവർ [അതു പറഞ്ഞപ്പോൾ അങ്കിളിന്റെ സ്വരം ഇടറിയിരുന്നു വീണ്ടും അങ്കിൾ തുടർന്നു ] ഈ നിലയിൽ ആക്കി , വഴിയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന ഇവരെ നൈറ്റ് പെട്രൊളിംഗ് നടത്തുന്ന പോലീസുകാർ ആണ് രക്ഷ്പെടുത്തി ഹോസ്പിറ്റലിൽ ആക്കുന്നത് "
അതു കേട്ടതോടെ എന്റെ ദേഷ്യം ഇരട്ടിച്ചു. എന്റെ ഉള്ളിൽ ഞാൻ കുഴിച്ചു മൂടിയ പകയുടെ കനലുകൾ വീണ്ടും ശക്തി ആർജിക്കാൻ തുടങ്ങി ,ഞാൻ ആ കട്ടിലിൽ നിന്ന് ഏഴുന്നേറ്റു ,
" അപ്പുവേട്ടാ വാ പോകാം" എല്ലാം കേട്ട് അങ്കിളിന്റെ അടുത്ത് വിഷമിച്ച് നിൽക്കുന്ന അപ്പുവേട്ടനോട് ഞാൻ പറഞ്ഞു ,
" ദേ വരുന്നു" അപ്പു വേട്ടൻ എന്റെ കൂടെ വരാൻ തയ്യാറായി പറഞ്ഞു
ഞാൻ മനസിൽ ചിലത് തീരുമാനിച്ച് ഉറപ്പിച്ചിട്ട് ഞാനും അപ്പുവേട്ടനും റൂമിനു പുറത്തേക്ക് പോകാനായി നടന്നു ,
"മോളെ നിൽക്കു അങ്കിൾ പറയുന്നത് കേട്ടിട്ട് പോക്കൊളു"
എന്നു പറഞ്ഞു കൊണ്ട് അങ്കിൾ എന്നെ പുറകെ നിന്നു വിളിച്ചു ,
"ഇല്ല അങ്കിൾ എന്റെ റൂബിക്ക് സംഭവിച്ച പോലെ ഇനി ഒരാൾക്കും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല , മുൻപ് ഞാൻ അവരെ തീർക്കാനായി ഇറങ്ങി പുറപ്പെട്ടതാ പക്ഷെ എന്നെ അന്നു തടഞ്ഞത് എന്റെ ശിവേട്ടൻ അങ്കിളും കൂടി ആയിരുന്നു ,അവർ ചേയ്തതിനു കോടതി ശിക്ഷ വിധിച്ചു എന്നു പറഞ്ഞ്.ആ ശിവേട്ടനെ ആണു അവർ ഈ നിലയിൽ ആക്കിയിരിക്കുന്നത് ,അവരെ ഇനിയും വെറുതെ വിടണം എന്നാണൊ അങ്കിൾ പറയുന്നത് "
"അല്ല മോളെ ,സംഭവിക്കാൻ ഉള്ളത് സംഭവിച്ചു ഇനി നമുക്ക് ഇവരുടെ സേഫ്റ്റി ആണ് ആദ്യം നോക്കെണ്ടത് പിന്നെ അലോചിക്കാം പ്രതികാരത്തെ കുറിച്ച് ,ഇപ്പോ നീ ഒന്നു അടങ്ങു ,നീ ഇപ്പോ അവരുടെ അടുത്തെക്ക് പോകുന്നത് വളരെ അപകടം ആണു അവർ നിന്നെ കാത്ത് ഇരിക്കുക ആയിരിക്കും നിന്നെ
💬 Comments
View all comments