Chapter Title : പ്രതികാരദാഹം 5 [AKH]
ഉറങ്ങാൻ കിടന്നു ,
നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണു ഞാൻ ഉറക്കം ഉണരുന്നത് ,
" ഹലോ "പറഞ്ഞു കൊണ്ട് ഞാൻ ഫോൺ എടുത്തു ,
"ഹായ് വേദാ ഞാൻ അജു വാ നീ പറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റ് കൺഫോം ആയിട്ടുണ്ട് ഞാൻ നിന്റെ മെയിലിൽ അയച്ചു തരാം കോപ്പി "
"താങ്കസ് അജു"
ഞാൻ അതും പറഞ്ഞു ഫോൺ കട്ട് ചേയ്തു ,
ഫോൺ വിളിച്ച അജു ട്രാവൽസിൽ വർക്ക് ചേയ്യുന്ന എന്റെ സുഹൃത്ത് ആണ് ,അവൻ ആണു എനിക്ക് എവിടെ പൊകണ മെങ്കിലും ടിക്കറ്റ് ശെരിയാക്കി തരാറു. ഇന്നലെ എടുത്ത തീരുമാനങ്ങളുടെ ആദ്യ പടിയായി ആണ് ഞാൻ അവനോട് എനിക്ക് നാട്ടിലെക്ക് പോകാൻ ആയി ടിക്കറ്റ് ബുക്ക് ചേയ്യാൻ പറഞ്ഞിരുന്നു അവൻ അതു ഒക്കെ അക്കി തന്നു. ഞാൻ മെയിൽ ചെക്ക് ചേയ്തപ്പോൾ 11 മണിക്ക് ഉള്ള ഫ്ലൈറ്റ് ആണു ,ഞാൻ എഴുനേറ്റു കുളിച്ചു റെഡി ആയി ,ഞാനോരു ബ്ലാക്ക് ജീൻസും വൈറ്റ് കളർ സ്ലിവ് ലെസ്സ് ബനിയനും അതിനു മുകളിൽ ഒരു ഫുൾ കൈ ബ്ലാക്ക് ഓവർ കോട്ടും ധരിച്ചു, എന്നിട്ട് ആവിശ്യമായ ഡ്രെസ് പാക്ക് ചേയ്ത് എടുത്തു, ഞാൻ ശിവേട്ടനോടും ഇന്ദു ഏട്ടത്തിയോടും ബാഗ്ലുർ ബ്രാഞ്ചിൽ പോവുകയാണെന്നു പറഞ്ഞ് ഇറങ്ങി, അപ്പുവേട്ടന്റെ ടെ ഞാൻ എയർപ്പോർട്ടിലേക്ക് യാത്ര തിരിച്ചു.
"കുഞ്ഞെ ഞാനും കൂടി വരണോ " പോകുന വഴിക്ക് കാറിൽ ഇരുന്ന് അപ്പുവേട്ടൻ ചോദിച്ചു ,
'' വേണ്ടാ അപ്പുവേട്ടാ അവിടെ ദേവൻ അങ്കിൾ ഉണ്ടല്ലൊ ,പിന്നെ അപ്പുവേട്ടൻ എന്റെ കൂടെ വന്നാൽ ശിവേട്ടനു സംശയം തോന്നും അതുകൊണ്ട് വേണ്ടാ, "
" ശരി കുഞ്ഞെ"
ഞങ്ങളുടെ വണ്ടി എയർപ്പോർട്ടിൽ എത്തി ,ഞങ്ങൾ കാറിൽ നിന്നു ഇറങ്ങി.ഞങ്ങൾ എൻട്രൻസിലേക്ക് നടന്ന് എത്തി ,ഞാൻ അപ്പു വേട്ടനോട് യാത്ര പറഞ്ഞ് അകത്തേക്ക് പോകാൻ തുടങ്ങി ,
" അപ്പോ ശരി കുഞ്ഞെ ,സൂക്ഷിച്ചു പോക്കൊ" അതും പറഞ്ഞ് അപ്പുവേട്ടൻ തിരിഞ്ഞു നടക്കാൻ തുടങ്ങി ,
"പിന്നെ അപ്പുവേട്ടാ ഒന്നു നിന്നെ "
"എന്താ കുഞ്ഞെ"
💬 Comments
View all comments