Chapter Title : പ്രതികാരദാഹം 5 [AKH]
റൂബിയുടെ റൂമിൽ പോയ്ക്കോളാം"
"അവിടെ അപ്പടി പൊടി ആയിരിക്കും മോളെ "
" അതു കുഴപ്പം ഇല്ല അങ്കിൾ എനിക്ക് ആ റൂം ആണു ഇഷ്ടം ഞാൻ വ്യത്തി ആക്കിക്കോളാം"
"ഞാൻ ജാനു മ്മ യോട് വൃത്തി ആക്കാൻ പറയാം" അങ്കിൾ അതും പറഞ്ഞ് ജാനുമ്മ യെ വിളിക്കാൻ പോയി ,
ഞാൻ പെട്ടിയും എടുത്ത് അവളുടെ മുറിയിൽ കയറി ,അധികം പൊടി ഒന്നും ഇല്ല മാസത്തിൽ ഒരിക്കൽ ക്ലീൻ ചേയ്യാറുണ്ട് എന്ന് തോന്നുന്നു , പക്ഷെ അവൾ പോയതിനു ശേഷം ഈ റൂം ആരും യൂസ് ചേയ്തിട്ടില്ല എന്നു തോന്നുന്നു ,പഴയ അവളുടെ സാധനങ്ങൾ എല്ലാം അതുപോലെ തന്നെ ഇരിക്കുന്നു ,ഞാൻ പെട്ടി ഷെൽഫിൽ വെച്ച് അവളുടെ കട്ടിലിൽ കയറി കിടന്നു ,അതിൽ കിടക്കുമ്പോൾ അവൾ അടുത്തുള്ള മാതിരി ഒരു ഫീലിംഗ് ,ഞാൻ അതിൽ കിടന്നു ചെറുതായി ഒന്നു മയങ്ങി ,
"മോളെ " ജാനുമ്മ യുടെ വിളി കേട്ടണ് ഞാൻ എഴുന്നേൽകുന്നത് ജാനുമ്മ അങ്കിളിന്റെ അകന്ന ബന്ധത്തിൽ ഉള്ള സ്ത്രി ആണു ,അങ്കിൾ സഹായത്തിനായി കൊണ്ടു നിർത്തിയിരുക്കുന്നത് ആണ് അവരെ ,
ഞാനും ജാനുമ്മയും കൂടി മുറിയോക്കെ വൃത്തി ആക്കി.
"മോളെ " അപ്പോഴാണ് അങ്കിൾ താഴേ നിന്നും വിളിക്കുന്നത്
ഞാൻ താഴേ ചെല്ലുമ്പോൾ അങ്കിളും രണ്ടു ചെറുപ്പകാരും നിന്നു സംസാരിക്കുന്നു
"ഇതാണ് വേദാ" എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് അങ്കിൾ പരിച്ചയപ്പെടുത്തി.
അവർ രണ്ടു പേരും എന്നെ നോക്കി ചിരിച്ചു
ഞാൻ ഇവർ ആരാ എന്ന മട്ടിൽ അങ്കിളിനെ നോക്കി ,
" ഇത് റജി ,ഇവിടത്തെ എസ് ഐ " ആദ്യത്തെ ചെറുപ്പക്കാരനെ ചുണ്ടി കാണിച്ചു കൊണ്ട് അങ്കിൾപറഞ്ഞു,
"ഇത് ജിത്തു,റജിയുടെ കൂട്ടുകാരൻ ആണു " രണ്ടാമത്തെ ചെറുപ്പക്കാരനെ ചുണ്ടി കാണിച്ചു കൊണ്ട് അങ്കിൾപറഞ്ഞു,
ഞാൻ രണ്ടു പേർക്കും കൈ കൊടുത്തു
"മോളെ ഇവർ വന്നിരിക്കുന്നത് എന്തിനാണെന്നന്ന് മനസിലായൊ "
ഞാൻ ഇല്ല എന്നർത്ഥത്തിൽ തല ആട്ടി,
നമ്മൾ ചേയ്യാൻ പോകുന്ന കാര്യത്തിനു ഇവർ കൂടെ ഉണ്ടാകും ,
അവർ അതെ എന്നർത്ഥത്തിൽ
💬 Comments
View all comments