0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 356

,ജിത്തു എന്നെ അങ്കിളിന്റെ വീട്ടിൽ ഇറക്കി വിട്ടു ,ഞാൻ എന്റെ കൈയിലെ ഗ്ലൗസും മറ്റു തെളിവുകളും നശിപ്പിക്കാൻ പറഞ്ഞു അവനെ എൽപ്പിച്ചു.

റൂമിൽ പോയി ഫ്രഷായി കിടന്നതെ ഓർമ്മയോള്ളു ,ഞാൻ പിന്നെ ഏഴുന്നേൽകുന്നത് ഉച്ചക്ക് ആണു. എഴുന്നേറ്റ ഉടനെ അങ്കിളിനെ നോക്കിയപ്പോൾ വിട്ടിൽ കാണാനില്ല. ജാനുമ്മ പറഞ്ഞു അങ്കിൾ പുറത്ത് പോയിനു ,ഞാൻ കാര്യങ്ങൾ എന്തായിനു അറിയാൻ ആയി അങ്കിളിനെ ഫോണിൽ വിളിച്ചു നോക്കി കുറെ നേരം വിളിച്ചിട്ട് ആണു അങ്കിൾ ഫോൺ എടുത്തത്. എല്ലാം വന്നിട്ട് പറയാം എന്നു പറഞ്ഞ് അങ്കിൾ ഫോൺ വെച്ചു,

ഞാൻ കുളിച്ച് റെഡിയായി ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് അങ്കിളിനെ കാത്തിരുന്നു ,വൈകുന്നേരം ഒരു നാലുമണിയോടെ ആണു അങ്കിൾ വരുന്നത് , ഞാൻ സോഫയിൽ ഇരിക്കുക ആയിരുന്നു ,

"സക്സസ്സ് മോളെ " എന്നു പറഞ്ഞു കൊണ്ട് അങ്കിൾ ഒരു സായാഹ്ന പത്രം എന്റെ അടുത്തേക്ക് ഇട്ടു ,

ഞാൻ ആ പേപ്പറിലെ വാർത്ത വായിച്ചു നോക്കി. എനിക്ക് ഉള്ളിൽ സന്തോഷം തോന്നി ഞങ്ങളുടെ പ്ലാനുകൾ അതെപടി നടന്നു,

"പ്രമുഖ വിവസായി കൈമളും മോനും വിത്യസ്ത സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടു ,കൈമളിന്റെ ബോഡി MLA ഷെറിന്റെ വീട്ടിൽ നിന്നു ആണു കണ്ടു കിട്ടുന്നത്. സജിയുടെ ബോഡി അവരുടെ എസ്റ്റെറ്റ് ബംഗ്ലാവിൽ നിന്ന് രക്തം വാർന്നു മരിച്ച നിലയിൽ ആണു കണ്ടെത്തിയത്. കൈമളി നെ കൊന്നതിന് MLA ഷെറിൻ നെ പോലിസ് അറസ്റ്റ് ചേയ്തു.ഷെറിന്റെ പെൺവാണിഭ സംഘവും പോലിസ് റൈയ്ഡ് ചെയ്തു സീൽ വെച്ചു ,സജിയെ കൊലപ്പെടുത്തിയത് ആരാണെന്നു ഒരു തെളിവും പോലിസിന്നു ലഭിച്ചിട്ടില്ല, അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട് "

ഇതായിരുന്നു ആ പത്രത്തിൽ ഉണ്ടായിരുന്നത് ,അതു വായിച്ചു കഴിഞ്ഞു ഞാൻ അങ്കിളിന്റെ മുഖത്ത് നോക്കി.അങ്കിളിന്റെ മുഖത്ത് കുറെ വർഷങ്ങൾക്ക് ശേഷം പ്രസന്നത കണ്ടത് അപ്പോഴാണ് ,

ഞാൻ എഴുന്നേറ്റ് ചെന്ന് അങ്കിളിനെ കെട്ടിപ്പിടിച്ചു,

"മോളെ എന്തിനാ കരയുന്നത് "

എന്റെ കണ്ണു നിറഞ്ഞു ഇരിക്കുന്നത് കണ്ടിട്ട് അങ്കിൾ എന്റെ മുഖത്ത് നോക്കി കൊണ്ട് ചോദിച്ചു ,

" ഇല്ല അങ്കിൾ കരഞ്ഞതല്ല സന്തോഷം

💬 Comments

View all comments