0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 330

എന്റെ മനസിൻ അവളുടെ ചിരിച്ച മുഖം മാത്രം മതി, തണുത്ത വിറങ്ങലിച്ച എന്റെ റൂബിയുടെ മുഖം എനിക്ക് കാണെണ്ടാ അവൾ മരിച്ചിട്ടില്ല അവൾ എന്റെ കൂടെ തന്നെ ഉണ്ട് ശിവേട്ടാ ,ഈ വേദയെ വീട്ട് എന്റെ റൂബി എവിടെക്കും പോകില്ല,അവൾക്ക് അങ്ങനെ എളുപ്പം എന്നെ വിട്ടു പോകാൻ സാധിക്കില്ല , ഞാൻ അതും പറഞ്ഞ് ശിവേട്ടന്റെ മടിയിൽ കിടന്നു കരഞ്ഞു ,

കുറച്ചു കഴിഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ശിവേട്ടൻ പുറത്തെക്ക് പോയി,അങ്ങനെ അവളുടെ മൃതദേഹം സംസക്കരിച്ചു ചടങ്ങുകൾ എല്ലാം കഴിഞ്ഞു ,ഒന്നിനും ഞാൻ കൂടിയില്ല ,

രണ്ടു ദിവസത്തിനു ശേഷം ,

അനാണു ഞാൻ ആ മുറിക്ക് പുറത്തെക്ക് കടക്കുന്നത് ,ഞാൻ നേരെ റൂബിയെ ദഹിപ്പിച്ച സ്ഥലത്തെക്ക് നടന്നു ,അങ്കിളിന്റെ വീടിന്റെ സൈഡിൽ തന്നെ ആയിരുന്നു അത് ,ഞാൻ അവളുടെ കുഴിമാടത്തിനു അടുത്തു പോയി ഇരുന്നു ,രണ്ടു ദിവസം ആയിട്ടും ആ ചിതയിയിലെ കനലുകൾ കെട്ടു അടങ്ങിയിട്ട് ഉണ്ടായിരുന്നില്ല ചെറിയ ചൂടു ഇപ്പോഴും അവിടെ ബാക്കി നിൽക്കുന്നുണ്ടായിരുന്നു.ഒരു പാവം പെൺകുട്ടിയുടെ ജീവിതവും സ്വപ്നങ്ങളും അല്ലെ ഈ കത്തി ചാമ്പൽ ആയത് അത്ര പെട്ടെന്ന് ആ കനലുകൾ എരിഞ്ഞു തീരില്ലല്ലോ ,

"എന്തിനു ചക്കരെ നീ എന്നെ തനിച്ചാക്കി പോയത് ,നീയിലാതെ ഈ ഭുമിയിൽ ഞാൻ എന്തിനാ മോളെ ജീവിക്കുന്നത് "

അതും പറഞ്ഞു കൊണ്ട് ഞാൻ ആ ചിതയുടെ അടുത്ത് ഇരുന്നു ,എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല ,എന്റെ കണ്ണിൽ നിന്ന് വെള്ളം ഇറ്റിറ്റ് ചിതയിലേക്ക് വീണു കൊണ്ടിരുന്നു ,എന്റെ ശരീരത്തിന്റെ പകുതി ഭാഗം ആണു ഈ ചിതയിൽ എരിഞ്ഞ് അടങ്ങിയത്. കുറച്ചു നേരം ഞാൻ അവിടെ ഇരുന്നു ,

അപ്പോഴാണു വീട്ടിലേക്ക് ഒരു പോലിസ് ജീപ്പ് കടന്നു വരുന്നത് , ഞാൻ തിരിഞ്ഞു നോക്കുബോൾ ജീപ്പ് പോർച്ചിൽ നിർത്തി അതിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു ,കണ്ടിട്ട് ഒരു എസ്ഐ ആണെന്നു തോന്നുന്നു ,ആയാൾ ദേവൻ അങ്കിളും ആയി സംസാരിക്കുന്നുണ്ടാർന്നു ,അങ്കിളും അയാളും വാക്കുതർക്കത്തിൽ ഏർപ്പെടുന്ന പോലെ തോന്നി, അവസാനം അങ്കിളിനെ എതിർത്തു കോണ്ട് ഒരു ലേഡി കോൺസ്ട്രബിളിനെ കൂട്ടി അയാൾ എന്റെ അടുത്തേക്ക് വന്നു ,

"സോറി മേം ,ഈ അവസ്ഥയിൽ ഇങ്ങനെ ചേയ്യാൻ പാടില്ല എന്നു അറിയാം പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ ഡൂട്ടി ചേയ്തെ മതിയാകു മേം സഹകരിക്കണം " ആ എസ് ഐ

💬 Comments

View all comments