0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 334

ഇപ്പോൾ ചേച്ചിക്ക് കോടതി വധശിക്ഷ ആണു വിധിച്ചിരിക്കുന്നത് ,എന്നാലും ചേച്ചിയുടെ മുഖത്ത് അതിന്റെ ഒരു ദുഖവും കാണാനില്ല ,മകളുടെ ആഗ്രഹം ഒരു നേഴ്സ് ആവണം എന്നായിരുന്നു ,ആ അഗ്രഹത്തിനു പകരം ആയി പുഷ്പ ചേച്ചി പഠിക്കാൻ മിടുക്കികളും എന്നാൽ സാമ്പാത്തിക മായി പിന്നൊട്ട് നിൽക്കുന്ന രണ്ടു പെൺകുട്ടികൾക്ക് പഠിക്കാനായി തന്റെ സ്വത്ത് വകകൾ എഴുതി വെച്ചു ,

പുഷ്പചേച്ചിയുടെ കഥയിൽ നിന്നാണ് എനിക്ക് ജീവിക്കണം എന്ന മോഹം ഉണ്ടാക്കുന്നത് ,വേദ ആയിട്ട് ജീവിക്കാൻ അല്ല, എന്റെ റൂബിയുടെ ആഗ്രഹങ്ങൾ സഫലിക്കരിക്കാനായാട്ട് ഞാൻ ജീവിച്ചെ മതിയാകു എന്ന ഉറച്ച തിരുമാനം ഞാൻ എടുത്തു ,

അവിടെ നിന്ന് ഇവിടെ വരെ ഞാൻ "അവൾക്ക് വേണ്ടി "അല്ല അവൾ തന്നെ ആയിട്ട് ജീവിക്കുക ആയിരുന്നു,അവളുടെ ആഗ്രഹം പോലെ ഒരു നിർഭയ ഭവനം ഞാൻ സ്റ്റാർട്ട് ചേയ്തു ,പിന്നെ ശ്രീയേ പോലെ സ്വഭാവ ഗുണമുള്ള ഒരു ചെറുപ്പകാരനെ തന്നെ ജിവിത പങ്കാളി ആയി കണ്ടെത്തി ,ഇനിയും ഈ ജിവിതം റൂബിയായി ജീവിച്ച് തിർക്കണം എന്നാണ് എന്റെ മോഹം.

ഇതൊക്കെ അലോചിച്ച് കൊണ്ട് ഞങ്ങളുടെ വണ്ടി ദേവൻ അങ്കിൾ പറഞ്ഞ ഹോസ്പിറ്റലിൽ എത്തി.

ഞാനും അപ്പുവേട്ടനും കൂടി കാറിൽ നിന്ന് ഇറങ്ങി ഹോസ്പിറ്റൽ റിസ്പഷനിൽ ചെന്നു അന്വേഷിച്ചു , അവിടെ നിന്നും അറിയാൻ കഴിഞ്ഞു ശിവേട്ടൻ ഐസിയുവിൽ ആണെന്ന് , ഞങ്ങൾ ഐസിയു ലക്ഷ്യം ആക്കി നടന്നു ,ഞങ്ങൾ അവിടെ എത്തിയപ്പോൾ ദേവൻ അങ്കിൾ പുറത്ത് തന്നെ ഉണ്ട് ,

"എന്താ അങ്കിൾ എന്റെ ശിവേട്ടനു സംഭവിച്ചത് " അതു ചോദിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു ,

ഞാൻ ചോദിച്ചതിന് മറുപടി നൽകാതെ എന്നെ അങ്കിൾ ഐസിയു വിന്റെ ഗ്ലാസിലുടെ അകത്തെക്ക് നോക്കാൻ പറഞ്ഞു , ഞാൻ നോക്കിയപ്പോൾ തലയിലും കൈയിലും മുഖത്തും ഒക്കെ പഞ്ഞി കെട്ടുമായി ശിവേട്ടൻ കട്ടിലിൽ കിടക്കുന്നു പുതപ്പ് പുതച്ചതിനാൽ ബാക്കി ഒന്നും കാണാൻ സാധിച്ചില്ല ,

അതു കണ്ടു കഴിഞ്ഞ് ഞാൻ വീണ്ടും അങ്കിളിനോട് അതെ ചോദ്യം ആവർത്തിച്ചു ,

''മോളെ കൈമൾ പക വീട്ടിയത , ഭാഗ്യത്തിന്നാ

💬 Comments

View all comments