Chapter Title : പ്രത്യാഗമനം 2 [Wild Man] [തിരിച്ചറിവ്]
ചിരിച്ചു കാണിച്ചു.
അനസ്: നീ പാവമാണെന്ന് വാപ്പ പറഞ്ഞപ്പോൾ ഇത്രയ്ക്ക് പാൽക്കുപ്പിയാണെന്ന് ഞാൻ വിചാരിച്ചില്ല ആ കുഴപ്പമില്ല ഞാൻ നിന്നെ മാറ്റിയെടുത്തോളം
അനസിന്റെ തുറന്നു പ്രകൃതം അർജുനന് പെട്ടെന്ന് ഇഷ്ടമായി മനസ്സിൽ കളങ്കമില്ലാത്തവൻ ആണെന്ന് അവന് മനസ്സിലായി നല്ല കൂട്ടുകാർ ഒന്നുമില്ലായിരുന്ന അർജുനനെ അനസിന്റെ വരവ് കൂടുതൽ സന്തോഷം നൽകി. അനസ്സിനും ഒരു കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷമായിരുന്നു.
അന്ന് മുതൽ സ്കൂളിൽ അർജുനന് എന്താവശ്യത്തിനും സ്കൂളിൽ അനസിന്റെ കൂട്ട് ഉണ്ടായിരുന്നു രണ്ട് ഡിവിഷനിൽ ആയിരുന്നെങ്കിലും സ്കൂളിൽ വരുന്നതും ഇൻട്രവല്‍ സമയത്തും ബാക്കിയുള്ള സമയങ്ങളിൽ എല്ലാം അവർ ഒരുമിച്ചായിരുന്നു. മൂവർ സംഘം അന്നത്തെ സംഭവത്തിനുശേഷം പേടിച്ചു പിന്നെ അർജുന്നെ ശല്യം ചെയ്തിട്ടില്ല പക്ഷേ അവന്മാരുടെ ഉള്ളിൽ പകയുണ്ടായിരുന്നു. അവസരം കിട്ടുമ്പോൾ രണ്ടു പേർക്കും പണി കൊടുക്കാം എന്ന രീതിയിൽ അവന്മാർ പല പ്ലാനുകളും തയ്യാറാക്കുന്നുണ്ടായിരുന്നു
വീട്ടിൽ ലളിത മകൻറെ മാറ്റം കണ്ട് അത്ഭുതപ്പെട്ടു കുഞ്ഞിക്കയുടെ മകനും ആയിട്ടുള്ള കൂട്ടുകെട്ട് മകനെ കൂടുതൽ ഉന്മേഷവും സന്തോഷവും ഉണ്ടാക്കുന്നു എന്ന് തിരിച്ചറിവ് അവരിൽ സന്തോഷമുണ്ടാക്കി
അതിരാവിലെ അർജുനനും അനസും കുഞ്ഞിക്കയിൽ നിന്ന് മാർഷൽ ആർട്സിന്റെ പരിശീലനം തുടങ്ങി ചെറുപ്പം മുതലേ പഠിക്കുന്ന അനസിനോളം എത്തിയില്ലെങ്കിലും അർജുൻ ഒന്നിനും തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു അവൻ കഠിനമായി പരിശീലിച്ചു ഓരോ ദിവസവും മെച്ചപ്പെട്ടു വന്നുകൊണ്ടേയിരുന്നു..
അതേസമയം ചേർത്തലയിൽ മംഗലത്ത് തറവാട്
മംഗലത്ത് എന്ന് പറഞ്ഞാൽ കൊച്ചുകുട്ടികൾ പോലും കാണിച്ചുകൊടുക്കുന്ന തരത്തിൽ പ്രസിദ്ധമായിരുന്നു.
കായലിന് അഭിമുഖമായി മൂന്ന് നിലകളിൽ പണിത വീട്. മുറ്റത്ത് നീണ്ട നടപ്പാത, ഇരുവശത്തും വെട്ടിയൊതുക്കിയ ചെടികൾ. ഗേറ്റിൽ പിച്ചളഫലകം: വിശ്വനാഥൻ മംഗലത്ത്.
💬 Comments
View all comments