0%

Chapter Title : പ്രത്യാഗമനം 2 [Wild Man] [തിരിച്ചറിവ്]

Author : WILD.MAN Read All Parts 82.5K

ഇവിടെ ഇനി കുരുത്തക്കേട് ഒന്നും കാണിക്കരുത് നന്നായി പഠിക്കണം അഡ്മിഷൻ എല്ലാം ഓക്കെയാണ് നാളെ മുതൽ മോൻ ക്ലാസിൽ വന്നോളൂ

ടീച്ചറുടെ സംസാരം കേട്ടപ്പോൾ ലളിതയ്ക്ക് ഒത്തിരി ആശ്വാസം തോന്നി

അർജുൻ : ശരി ടീച്ചർ എന്ന് മറുപടി പറഞ്ഞു.

അവർ തിരിച്ചു പോയി

പോകുന്ന വഴിയിൽ കുഞ്ഞിക്കയുടെ ചായക്കട മുന്നിലൂടെയാണ് അവർ നടന്നു പോയത്

ലളിതയും മകനും പോകുന്നത് കണ്ടു കുഞ്ഞിക്ക അവരെ വിളിച്ചു.

( ആ നാട്ടിൽ ലളിതയോട് എന്നും സ്നേഹത്തോടെ പെരുമാറുന്ന ഒരു വ്യക്തിയായിരുന്നു കുഞ്ഞിക്ക പറ്റുന്ന രീതിയിൽ ഒക്കെ ലളിതയെ സഹായിക്കാറും ഉണ്ടായിരുന്നു അതിന് കാരണം ചെറുപ്പത്തിൽ ലളിതയുടെ കളിക്കൂട്ടുകാരിയായിരുന്നു കുഞ്ഞിക്കയുടെ പെങ്ങൾ ഷഹാന എന്നാൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഷഹാനയ്ക്ക് ഒരു പനി വന്നു ആ പെൺകുട്ടി മരിച്ചു പോയിരുന്നു അന്ന് കുഞ്ഞിക്ക പട്ടാളത്തിൽ ആയിരുന്നു തന്റെ കുഞ്ഞു പെങ്ങളുടെ മരണവാർത്ത അറിഞ്ഞു അദ്ദേഹം ഹൃദയം തകർന്നു നാട്ടിലെത്തി പിന്നെ പട്ടാളത്തിൽ തിരിച്ചുപോയി കുറെ വർഷങ്ങൾക്കുശേഷമാണ് മടങ്ങി വന്നത് അപ്പോൾ പുള്ളിക്ക് ഏതോ അപകടത്തിൽ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു പിന്നെ പുള്ളി പട്ടാളത്തിലേക്ക് പോയില്ല നാട്ടിൽ ഒരു ചായക്കട തുടങ്ങി ഒരു വിവാഹമൊക്കെ കഴിച്ചു നാട്ടിൽ കൂടി അദ്ദേഹത്തിന് രണ്ടു മക്കളുണ്ട് മൂത്തത് അനസ് അർജുന്റെ അതേ പ്രായമാണ് ഇളയവൾ സന 7 വയസ്സ്.

കുഞ്ഞിക്ക: എന്താ ലളിത മോളെ കണ്ടിട്ട് കാണാത്ത പോലെ പോകണേ ഒരു ചായ കുടിച്ചിട്ട് പോകാം

ശരിക്കും ലളിതയ്ക്ക് കുഞ്ഞിക്ക വിളിക്കും എന്ന് അറിയാമായിരുന്നു അദ്ദേഹത്തിന് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി കാണാത്തതുപോലെ പോകാൻ ശ്രമിച്ചതാണ്

💬 Comments

View all comments