Chapter Title : പ്രത്യാഗമനം 2 [Wild Man] [തിരിച്ചറിവ്]
ഇറങ്ങിപ്പോന്നു.
ലളിത ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല
അവൾക്ക് അയാളെ പേടിയായിരുന്നു.
അർജുൻ: അമ്മ ഞാനൊരു തെറ്റും ചെയ്തിട്ടില്ല ആ അജിത്ത് തന്നെയാണ് എന്നെ ചതിച്ചത്.
ലളിത: മോനേ അവരൊക്കെ വലിയ ആൾക്കാരാണ് അവരുടെ ഒന്നും നമുക്ക് ഒന്നും പറഞ്ഞു നിൽക്കാനാവില്ല
അവർ പറഞ്ഞു.
അർജുൻ: ഞാൻ ചെയ്യാത്ത കുറ്റത്തിന്റെ ഭാരം ഞാൻ ഏൽക്കണം എന്നാണോ അമ്മ പറയുന്നത്?
ആ 13 വയസ്സുകാരന്റെ ചോദ്യം കേട്ട് ലളിത അമ്പരന്നു.
നമുക്ക് വേറൊരു സ്കൂളിൽ പോകാം മോനെ
അർജുൻ : അപ്പോൾ ഞാൻ ശരിക്കും തെറ്റ് ചെയ്തു എന്ന് ആകില്ലേ അമ്മേ?
ലളിത: ഇല്ല മോനെ എല്ലായിടത്തും ഇവിടത്തെ പോലെ ആയിരിക്കില്ല മോനിൽ എനിക്ക് വിശ്വാസമുണ്ട് മോൻ നന്നായി പഠിച്ച് നമ്മുടെ കുടുംബത്തെ നന്നായി നോക്കണം.
മോൻ കിടന്നോ ഒന്നും ആലോചിക്കേണ്ട
അർജുൻ ആ രാത്രി ഉറങ്ങിയില്ല. ഇരുട്ടിൽ കണ്ണ് തുറന്ന് കിടന്ന് അവൻ ഒരു കാര്യം തീരുമാനിച്ചു: ഇനി ആരും തന്നെ ചവിട്ടിമെതിക്കാൻ അനുവദിക്കില്ല.
പിറ്റേദിവസം വീട്ടിൽ നിന്നും 3 കിലോമീറ്റർ മാറി മറ്റൊരു സ്കൂളിൽ ലളിതയും അർജുനും അഡ്മിഷൻ ആയി ചെന്നു.
അവിടുത്തെ പ്രിൻസിപ്പാൾ ഒരു സ്ത്രീയായിരുന്നു ആമിന ടീച്ചർ
നല്ല വെളുത്ത കൊഴുത്ത അല്പം തടി കൂടുതലുള്ള ശരീരപ്രകൃതമായിരുന്നു ആമിന ടീച്ചർക്ക് എന്നാലും അവരെ കാണാൻ വളരെ സുന്ദരിയായിരുന്നു.
ലളിതയോടും അർജുനോട് വളരെ സ്നേഹത്തോടെയാണ് അവർ സംസാരിച്ചത് ലളിതയും മകനെയും കണ്ടാൽ പാവപ്പെട്ട ആൾക്കാരാണെന്ന് അവർക്ക് മനസ്സിലായി നല്ല കരുണയുള്ള വ്യക്തിയായിരുന്നു ആമിന ടീച്ചർ.
ആമിന ടീച്ചർ: മോനേ അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് മോനെ പഠിപ്പിക്കുന്നത്
💬 Comments
View all comments