Chapter Title : പ്രത്യാഗമനം 2 [Wild Man] [തിരിച്ചറിവ്]
അധ്യായം 2: തിരിച്ചറിവ്
ടി.സി. കയ്യിൽ കിട്ടിയ ദിവസം അർജുൻ ഒന്നും കഴിച്ചില്ല.
ലളിത ചോറ് വിളമ്പി വച്ചിട്ട് ഇരുട്ടിൽ ഇരുന്നു. ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ ഒരു മൂലയിൽ ബക്കറ്റ് വച്ചിട്ടുണ്ട്. അതിൽ തുള്ളികൾ വീഴുന്ന ശബ്ദം മാത്രം.
"ചേട്ടാ, ചേട്ടനെ സ്കൂളിൽ നിന്ന് പറഞ്ഞുവിട്ടോ?" എട്ടു വയസ്സുകാരി അഞ്ജു കട്ടിലിൽ നിന്ന് ചോദിച്ചു.
അർജുൻ അഞ്ജുവിന്റെ മുഖത്തേക്ക് ദൈന്യതയോടെ നോക്കി
ഉറങ്ങിക്കോ അഞ്ജൂ," ലളിത പറഞ്ഞു.
എൻറെ ചേട്ടൻ പാവമാണ്
ചേട്ടൻ കള്ളനല്ലല്ലോ അമ്മേ."
ആരും ഒന്നും മിണ്ടിയില്ല.
പിന്നെ അർജുൻ പതിയെ പറഞ്ഞു: "അമ്മേ, ഞാൻ ആ പേപ്പർ കണ്ടിട്ടില്ല. പക്ഷേ ഒരാൾ എന്റെ ബാഗിനടുത്ത് നിന്നിരുന്നു. അജിത്ത്.
ലളിതയുടെ മുഖം മാറി. "ഏത് അജിത്ത്?"
"രാഘവൻ മുതലാളിയുടെ മോൻ. എന്റെ ബെഞ്ചിൽ തന്നെയാണ് ഇരിക്കുന്നത്. ഇന്നലെ ഇന്റർവെല്ലിന് ബാഗ് തുറന്നപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചു."
ലളിത കുറച്ചുനേരം നിശ്ശബ്ദയായി.
താൻ കടയിൽ അനുഭവിക്കുന്നതുപോലെ തൻറെ മകനും സ്കൂളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ലളിതയ്ക്ക് മനസ്സിലായി ആ വൃത്തികെട്ട മനുഷ്യന്റെ കണ്ണുകൾ ഇപ്പോഴും തന്റെ മേൽ വീഴുന്നത് അവർ അറിയാറുണ്ട്. പിന്നെ ഗതികേട് കൊണ്ടാണ് അവിടെ ജോലി ചെയ്തു പോകുന്നത് തന്റെയും മക്കളുടെയും ദുർവിധിയോർത്ത് ലളിത ഒരുപാട് ദുഃഖിച്ചു
കഴിഞ്ഞ മാസം കണക്കെഴുതുന്ന മുറിയിൽ വച്ച് ലളിതേ, ശമ്പളം കൂട്ടിത്തരാം, നീ ഒന്ന് സഹകരിച്ചാൽ മതി" എന്നു പറഞ്ഞ് അയാൾ വാതിലിന് കുറുകെ നിന്നിരുന്നു. ലളിത ആ മുഖത്തു നോക്കി പറഞ്ഞു: "എനിക്ക് വേണ്ടത് എന്റെ കൂലിയാണ്,ബാക്കി എനിക്ക് വേണ്ട." പിന്നെ വാതിൽ തള്ളിത്തുറന്ന്
💬 Comments
View all comments