Chapter Title : പ്രത്യാഗമനം 2 [Wild Man] [തിരിച്ചറിവ്]
മുഖം ഓർമ്മ വന്നപ്പോൾ അവൻ ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നു.
കിരൺ: ഡാ നിൻറെ വിരട്ടിൽ അവൻ പേടിച്ചു എന്ന് തോന്നുന്നു അതെന്തായാലും നന്നായി നമുക്ക് കൊട്ടാൻ ഒരു ചെണ്ട കൂടി ആയല്ലോ ഈ സ്കൂളിൽ എന്ന് പറഞ്ഞ് അവർ മൂന്നുപേരും ചിരിച്ചു.
ആ ദിവസം അങ്ങനെ കഴിഞ്ഞു
വൈകിട്ട് അമ്മ ചോദിച്ചു മോനെ പുതിയ സ്കൂൾ എങ്ങനെയുണ്ടായിരുന്നു
അർജുൻ: കുഴപ്പമില്ല അമ്മേ
സ്കൂളിൽ നടന്നതൊന്നും അവൻ അമ്മയോട് പറഞ്ഞില്ല വെറുതെ എന്തിനാ അമ്മയെ പേടിപ്പിക്കുന്നേ.
രണ്ടുദിവസം കടന്നുപോയി മൂവർ സംഘത്തിന്റെ ചെറിയ ശല്യങ്ങൾ ഉണ്ടായി എന്നതല്ലാതെ വേറെ പ്രശ്നമൊന്നും സ്കൂളിൽ ഇല്ലായിരുന്നു.
പഠിക്കാൻ കഴിവുള്ള അർജുൻ പതുക്കെ പതുക്കെ ക്ലാസ്സിൽ പൊങ്ങി വരുന്നത് മൂവർ സംഘത്തിന് ഒട്ടും ഇഷ്ടപ്പെടുന്നില്ല പെൺകുട്ടികളിൽ ചിലർ അവനോട് വന്ന് സംസാരിക്കുന്നതും അവർക്ക് ഇഷ്ടപ്പെട്ടില്ല.
അർജുന് ഒരു പണി കൊടുക്കാൻ തന്നെ മൂവർ സംഘം തീരുമാനിച്ചു
അന്ന് സ്കൂൾ കഴിഞ്ഞ് നടന്ന് വരുന്ന അർജുനനെ മൂവർ സംഘം വഴിയിൽ കാത്തു നിന്നു
അവനെ തടഞ്ഞുകൊണ്ട് രാജീവ് പറഞ്ഞു നിൻറെ അടുത്ത് വന്ന് ആദ്യദിവസം തന്നെ ഞാൻ പറഞ്ഞു മര്യാദയ്ക്ക് നടക്കാൻ. നീ ഇപ്പോൾ ക്ലാസ്സിൽ കുറച്ച് ഷൈൻ ചെയ്യാൻ ശ്രമിക്കുന്നു അത് വേണ്ട
അർജുൻ: ഞാൻ ആരെടുത്തും ആളായില്ല ഞാൻ നിങ്ങളുടെ അടുത്ത് ഒരു പ്രശ്നത്തിനും വന്നിട്ടില്ലല്ലോ പിന്നെന്താ
രാജീവ്: കൂടുതൽ സംസാരം ഒന്നും വേണ്ട നാളെ ക്ലാസ്സിൽ വരുമ്പോൾ ഒരു പത്തു രൂപ നീ കൊണ്ടുവരണം
അർജുൻ: എൻറെ കയ്യിൽ കാശൊന്നുമില്ല
രാജീവ്: തർക്കുത്തരം പറയുന്നോടാ
എന്നുപറഞ്ഞ് അർജുനെ പിടിച്ചു തള്ളി
💬 Comments
View all comments