Chapter Title : പ്രത്യാഗമനം 2 [Wild Man] [തിരിച്ചറിവ്]
ആ തള്ളലിൽ അർജുനന്റെ ഷർട്ടിന്റെ പോക്കറ്റ് കീറി
ഇത് കണ്ട് ദേഷ്യം കേറി അർജുൻ രാജീവനെ തിരിച്ചു തള്ളി ആ തള്ളലിൽ അവൻ നിലത്ത് വീണു.
ഇത് കണ്ട് ദേഷ്യത്തിലായ ബാക്കി രണ്ടുപേരും അർജുനെ തല്ലാൻ തുടങ്ങി താഴെ നിന്ന് എണീറ്റ് രാജീവും തല്ലാൻ തുടങ്ങി മൂന്നു പേരോട് തല്ലി നിൽക്കാനുള്ള ആരോഗ്യമൊന്നും അർജുൻ ഇല്ലായിരുന്നു ആ പാവം ശരിക്കും അവശനായി അവൻറെ മുഖത്തും കൈകാലുകളിൽ ഒക്കെ പാടുവീണു ശേഷം മൂവർ സംഘം
ഇതൊരു സാമ്പിൾ മാത്രമാണ് നീ ഇനി ആളായാൽ ഇതിൻറെ ഇരട്ടി കിട്ടും കേട്ടോടാ നായെ എന്ന് പറഞ്ഞു അവർ
അവിടെ നിന്നു പോയി.
പാവം അർജുൻ നല്ല അവശനായിരുന്നു
താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എല്ലാവരും തന്നോട് ഇങ്ങനെ പെരുമാറുന്നത് എന്ന് അവൻ എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല അവൻ പൊട്ടിക്കരഞ്ഞു കുറച്ചു കഴിഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുമായി വീട്ടിലോട്ടു നടന്നു..
കരഞ്ഞു കലങ്ങിയ കണ്ണുമായി നടന്നു വരുന്ന അർജുനനെ കുഞ്ഞിക്ക കണ്ടു
അദ്ദേഹം പെട്ടെന്ന് അവന്റെ അടുത്തേക്ക് എത്തി എന്തുപറ്റി മോനെ എന്തിനാ കരയുന്നെ
അർജുൻ: ഒന്നുമില്ല മാമാ കുഴപ്പമൊന്നുമില്ല എൻറെ കാല് കല്ലിൽ ഒന്ന് തട്ടി ആ വേദന കാരണം കരഞ്ഞത
കുഞ്ഞിക്ക അർജുന്റെ മുഖത്തെ പാടുകൾ കണ്ടു നീ ഇങ്ങോട്ട് വാ ഞാൻ നോക്കട്ടെ കുഞ്ഞിക്ക അവനെ കടയുടെ പുറകുവശത്തേക്ക് കൊണ്ടു പോയി അവൻറെ ശരീരത്തിലെ പാടുകൾ പരിശോധിച്ചു ഒരു പട്ടാളക്കാരനായ കുഞ്ഞിക്കയ്ക്ക് അർജുനെ ആരോ തല്ലിയത് ആണെന്ന് മനസ്സിലായി അദ്ദേഹം അത് അവനോട് ചോദിച്ചു ആരാ മോനെ നിന്നെ
💬 Comments
View all comments