Chapter Title : പ്രത്യാഗമനം 2 [Wild Man] [തിരിച്ചറിവ്]
തല്ലിയത്?
എന്തിനാ നിന്നെ തല്ലിയത്?
അർജുൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു
കുഞ്ഞിക്ക: ഞാൻ ലളിതയോട് പറയണോ മര്യാദയ്ക്ക് പറ ആരാ നിന്നെ തല്ലിയത്
അർജുൻ നടന്ന കാര്യങ്ങൾ ഒക്കെ വിഷമത്തോടെ പറഞ്ഞു
ഈ സ്കൂളിലും ഈ കുഞ്ഞിനെ പലരും ഉപദ്രവിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി.
മോനെ ഈ ലോകത്ത് ജീവിക്കാൻ
അധ്വാനം മാത്രം പോരാ കരുത്തും വേണം' എന്തിനെയും നേരിടാനുള്ള കരുത്ത് നമുക്കുണ്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലായാൽ നമുക്കെതിരെ നിൽക്കാൻ ആരും ഒന്നും ഭയക്കും.
കുഞ്ഞിക്കയുടെ വാക്കുകൾ അർജുനന് ഒരു ഇടിമുഴക്കം പോലെയാണ് തോന്നിയത്
കുഞ്ഞിക്ക: തിരിച്ചടിക്കില്ല എന്ന ഉറപ്പാണ് നമ്മെ അവർ ഉന്നം വെക്കുന്നതിന്റെ പ്രധാന ലക്ഷ്യം.
അർജുൻ: ഞാനെന്തു ചെയ്യും മാമ എനിക്ക് തിരിച്ചടിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും എനിക്കതിന് ആകുമെന്ന് തോന്നുന്നില്ല
ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിനാണ് എല്ലാവരും ഇങ്ങനെ ഉപദ്രവിക്കുന്നത്.
അർജുന്റെ കണ്ണ് നിറഞ്ഞൊഴുകി
കുഞ്ഞിക്ക അവനെ ചേർത്തുപിടിച്ചു സമാധാനിപ്പിച്ചു
മോനെ നീ ഇങ്ങനെ തൊട്ടാവാടി ആകേണ്ടവൻ അല്ല നിൻറെ അമ്മയെയും നിൻറെ പെങ്ങളെയും നിനക്ക് സംരക്ഷിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹമുണ്ടെങ്കിൽ നീ ഞാൻ പറയും പോലെ ചെയ്യണം
ഒരു നിമിഷം നിഷ്കളങ്കമായ തൻറെ അമ്മയുടെയും പെങ്ങളുടെയും മുഖം അർജുന്റെ മനസ്സിൽ മിന്നി മറഞ്ഞു ശരിയാണ് മാമൻ പറയുന്നത് ശരിയാണ് അവന്റെ മനസ് അതിന് സാക്ഷ്യം പറഞ്ഞു.
കുഞ്ഞിക്ക: മോനെ ഒരുപാട് കൊല്ലം അതിർത്തിയിൽ ജോലി ചെയ്ത ഒരു ജവാൻ ആണ് ഞാൻ അതുകൊണ്ടുതന്നെ മാർഷൽ ആർട്സിന്റെ പ്രാധാന്യം എനിക്ക് നന്നായി അറിയാം എൻറെ മോൻ
അനസ്സിനെ ഞാനത് പഠിപ്പിക്കുന്നുണ്ട് നാളെ മുതൽ നീയും
💬 Comments
View all comments