Chapter Title : പ്രവാസി 3 [Priyanka] [FE]
കൊണ്ട് അവനും റെഡിയായി പോകാൻ നിൽക്കുകയാണ്. പോകാൻ നേരം പതിവ് പോലെ റൂമിലെ ജനലിൽ കൂടി അപ്പുറത്തെ വീട്ടിൽ ഒന്ന് എത്തി നോക്കി.
ഒരു നിമിഷം ആ ഒരൊറ്റ നിമിഷം. അജ്മലിൻ്റെ ശ്വാസം നിലച്ച് പോകുന്നത് പോലെ അവന് തോന്നി. അതെ അവൻ കണ്ടു അജുവിൻ്റെ വർഷക്കുട്ടിയെ.
ഒത്തൊരു അഴകുള്ള വർഷയെ കണ്ട മാത്രയിൽ അജ്മലിന് സ്വർഗ്ഗം കിട്ടിയ പ്രതീതി ഉണ്ടായി.
കോളേജിലേക്ക് പോകാൻ എന്ന വ്യാജേന ദൃതി കൂട്ടി വർഷയെ അറിയിക്കാൻ വേണ്ടി അജ്മൽ മനഃപൂർവ്വം ഇന്ന് ബൈക്ക് തന്നെ എടുത്തു. അജ്മൽ ബൈക്ക് സ്റ്റാർട്ടാക്കി കുറച്ച നേരം ആക്സിലേറ്റർ മൂപ്പിച്ചു.
അതേ നിമിഷത്തിൽ തന്നെ അപ്പുറത്തെ വീട്ടിൽ നിൽക്കുന്ന വർഷക്കും തോന്നി തൻ്റെ പ്രിയതമൻ തനിക്കായി തന്ന സിഗ്നൽ ആണ് ആ ബൈക്കിൻ്റെ ശബ്ദമെന്ന്.
അതുവരെ വിഷമത്തോടെ നിന്ന വർഷ പൂർണ്ണമായ സന്തോഷത്തോടെ ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തി പയ്യെ ചെന്ന് ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്ന് വെളിയിലിറങ്ങി അജ്മലിൻ്റെ വരവിനായി കാത്ത് നിന്നു.
വൈകാതെ അജ്മൽ വർഷയുടെ അടുത്തെത്തി ആരും കാണാതെ മതിലിൻ്റെ മറവിൽ അവർ ഹഗ്ഗ് ചെയ്തതിന് ശേഷം
അജ്മൽ : നീ എപ്പോൾ എത്തി വർഷൂ
വർഷ : ഇന്നലെ ടൂറും കഴിഞ്ഞ് വരുന്ന വഴിക്ക് ഞങ്ങളെ രണ്ടാളെയും ഇവിടെ തട്ടിയിട്ട് അച്ഛനും അമ്മയും വീട്ടിലേക്ക് പോയി അജ്മലിക്കാ
അജ്മൽ : വർഷൂ മോളെ എനിക്കിപ്പോൾ സമയമില്ല. കോളജിൽ പോകാൻ സമയമായി. വൈകിട്ട് വന്നിട്ട് കാണാം എൻ്റെ വർഷൂ മോളെ. മോളുടെ നമ്പർ ഒന്ന് തന്നേ.
ഞാൻ സമയം കിട്ടുന്നതിനനുസരിച്ച് മെസ്സേജിടാം. വിളിക്കാൻ
💬 Comments
View all comments