0%

Chapter Title : ?പ്രീതിഹാര? 2 [അവസാന പാദം] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.3K

എന്നൊക്കെ. പക്ഷെ എന്തായാലും ഒരു കുഴപ്പോമില്ല എന്ന ഭാവമായിരുന്നു എനിക്കപ്പോൾ. ഈ പെണ്ണുങ്ങളെ സമ്മതിച്ചേ പറ്റൂ… രഹസ്യം ഇത്രകാലം സൂക്ഷിക്കാനും, അതുപോലെ മനസ്സിൽ നോവായി പ്രണയത്തെ പൊതിഞ്ഞു പിടിക്കാനും ഇനി അത് വേണ്ട..!!!!

“പ്രീതി പറ, ജ്യോത്സ്‌നയോടു പ്രിജിയുടെ ഫോട്ടോ കൊടുത്തയച്ചു പെണ്ണ് കാണാൻ വരാൻ പറഞ്ഞത് പ്രീതിയാണോ…?! എന്നെ അതിനു എങ്ങനെയാണു പ്രീതിക്ക് ഓർമയുള്ളത്?! നമ്മൾ അവസാനം കാണുന്നത് എനിക്ക് 10 വയസുള്ളപ്പോൾ ആണ്… അല്ലെ?!!”

“ഉഹും!!!!!” പ്രീതി നാണിച്ചുകൊണ്ട് ചിരിക്കുമ്പോ ആ ചിരിയിൽ എന്തൊക്കൊയോ ഒളിക്കുന്നുണ്ടെന്നു തോന്നി. പെണ്ണിന്റെ മനസ് തുറക്കാൻ അവൾ തന്നെ വിചാരിക്കണമല്ലോ.

“പ്രീതി… ദേ കളിപ്പിച്ചത് മതി…ഞാൻ ഇവിടെ വന്നത് മുതൽ ജ്യോത്സ്‌നയെ കണ്ടത് മുതൽ കിളി പോയിട്ടിരിക്കയാണ്…”

“കണ്ടിട്ടുണ്ടോ ചോദിച്ചാൽ….”

“പറ എന്റെ പ്രീതി…” ഞാൻ ഇരു കൈകളും പ്രീതിയുടെ കവിളിൽ പൊതിഞ്ഞുകൊണ്ട് ആ കണ്ണിലേക്ക് നോക്കി. എന്നോട് പറയാനായി വിങ്ങുന്നുണ്ട്‌ പക്ഷെ.. പക്ഷെ എന്തോ അവളെ തടുക്കുന്നപോലെയെനിക്ക് തോന്നി.

“ജ്യോത്സ്നയില്ലേ… അവളെന്റെ വീട്ടിൽ താമസിക്കുന്ന സമയത്തു, അവളുടെ കുറുമ്പ് സ്വഭാവമൊക്കെ മാറ്റാൻ വേണ്ടി മഞ്ജരിയും പിന്നെ മധുരിയും എന്നോട് ശ്രദ്ധിക്കാൻ പറഞ്ഞിരുന്നു. ഞാനതിനു ചുമ്മാ കാമ്പസ് അല്ലെ പ്രേമിക്കാനൊക്കെ ജ്യോത്സ്‌നയോടും പറഞ്ഞിരുന്നു.
അവളും എന്നെ പോലെയാണെന്ന് ഞാൻ വിശ്വസിച്ചു അതായത് പ്രേമ വിരോധി!
അതുകൊണ്ടു തന്നെ അവളാദ്യമത് കാര്യമാക്കിയിലെങ്കിലും പിന്നെ പിന്നെ അവളിൽ ചെറിയ മാറ്റങ്ങൾ ഒക്കെ ഞാൻ കണ്ടു. ചോദിച്ചപ്പോള് ഒരാളെ ഇഷ്ടമാണെന്നെന്നോട് സമ്മതിച്ചു. ഞാനുമതിൽ ഹാപ്പിയായി പേര് പറഞ്ഞപ്പോൾ അമൽ!!!

അമൽ എന്ന് ഞാൻ കേട്ടപ്പോ ആകെ ഞാൻ കേട്ടിരിക്കുന്നത് അമൽ സ്വരൂപ് എന്ന

💬 Comments

View all comments