Chapter Title : ?പ്രീതിഹാര? 2 [അവസാന പാദം] [കൊമ്പൻ]
ഇപ്പൊ വേണ്ടാന്ന് പറഞ്ഞിട്ട്…”
ഞാനതിനു മറുപടിയൊന്നും പറയാതെ ശരണ്യയെ നോക്കി കണ്ണിറുക്കിയപ്പോൾ , അവൾ എടാ ദുഷ്ടാ എന്ന ഭാവത്തിലെന്നെ നോക്കുകയും ഇടുപ്പിൽ ഒന്ന് നുള്ളുകയും ചെയ്തു. കഷ്ടകാലത്തിനു പ്രീതി എന്നെ നോക്കുമ്പോ അത് കാണുകയും ചെയ്തു.
ചെക്കനും പെണ്ണിനും സോഫയുടെ നടുവിലിരുത്തി മധുര പലഹാരങ്ങൾ പട്ടു പാവാടയിട്ട കുഞ്ഞു പെൺകുട്ടികൾ ഊട്ടുന്ന ചടങ്ങുണ്ടായിരുന്നു. ജ്യോത്സ്നയുടെ കുട്ടിയും അതുപോലെ ചെയ്യുന്നത് ഞാൻ കണ്ടു. അടുത്ത പരിപാടി ചെറിയ പാട്ടു കച്ചേരി ആയിരുന്നു, കുഞ്ഞുകുട്ടികളും പാട്ടിമാരും ചേർന്നൊരുക്കുന്ന സംഗീത വിരുന്നു, ഞാനും പ്രീതിയുടെ അടുത്ത് കൈകോർത്തു നിന്നുകൊണ്ട് ആസ്വദിച്ച്. ഇടയ്ക്കിടെ കരഘോഷവും ആ മുറിയിൽ മുഴങ്ങി.
ഊണിനു തൂശനിയിലയിൽ പരമ്പാഗതമായ ബ്രാഹ്മണൻ ഫുഡ് ഐറ്റംസ് എല്ലാമുണ്ട്. ഞാനും പ്രീതിയും ഒന്നിച്ചു ചെക്കനും പെണ്ണിനും ഊണ് വിളമ്പുമ്പോ ജ്യോത്സ്ന ഞങ്ങളെ നോക്കിയൊന്നു ചിരിച്ചു. എനിക്ക് പലതിന്റെയും പേരു പോലും അറിയാൻ വയ്യ! ഞാനെന്താ സംഭവമെന്നു ചോദിച്ചപ്പോൾ അവൾ പിന്നെ പറയാമെന്നു പറഞ്ഞു. സത്യത്തിൽ പ്രീതി ഇന്നെന്ത്രമാത്രം സന്തോഷവതിയാണെന്നു ഞാനോർക്കുകയായിരുന്നു. അവളുടെ കണ്ണിലുണ്ട്! എന്നെ നോക്കുന്ന ഓരോ നോട്ടത്തിലും അത് ചില്ലപ്പോ എല്ലാം അറിയാവുന്ന ശരണ്യയുടെയും മധുരിയുടെയും ഒപ്പം ജ്യോത്സ്നയുടെയും സാന്നിധ്യമാകാം! സെലിബ്രേഷൻ ഓഫ് ലവ്!
അധികം വൈകാതെ ചെക്കനും പെണ്ണും പിന്നെ കൂടെ വന്നവരും തിരിച്ചു പോയി. ഞാനും പ്രീതിയും കൂടെ മേലെയുള്ള ബെഡ്റൂമിലേക്ക് നടക്കുമ്പോ മാധുരിയും ജ്യോത്സ്‌നയും ഒപ്പം ശരണ്യയും കൂടെ വന്നു.
“ഹലോ? എങ്ങോട്ടേക്കാണ്…ഇതെന്താ ലോഡ്ജ് ആണോ ചുമ്മാ ബെഡ്റൂമിലേക്ക് രണ്ടും കൂടെ കയ്യും പിടിച്ചു കേറി പോകാൻ.” മാധുരി ചിരിച്ചുകൊണ്ട് കുശുമ്പിയാകുന്നത് ഞാനും നോക്കി നിന്നുപോയി.
💬 Comments
View all comments