0%

Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 442

പാർക്കിങ്ങിൽ നിർത്തിയപ്പോൾ അവൾ ഇറങ്ങി. ബീച്ച്ലേക്ക് നടന്നു പുറകെ ഞാനും. ഒരു ഒഴിഞ്ഞ സ്ഥലത്തു അവൾ ഇരുന്ന് എന്നെയും ഇരിക്കാൻ ആംഗ്യം കാട്ടി. ഞാൻ അവളുടെ അടുത്തിരുന്നു. അവൾ എന്റെ കൈ കവർന്ന് അവളുടെ കൈ കൊണ്ട് മുറുകെ പിടിച്ചു. ഞാൻ എന്റെ മറ്റേ കൈ കൊണ്ട് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു.

അപ്പോഴും ഞങ്ങളുടെ ഇടയിൽ പതിവില്ലാത്ത ഒരു മൗനം തളം കെട്ടി നിന്നിരുന്നു. അങ്ങനെ കടലിലേക്ക് നോക്കി തിരകൾ എണ്ണി ഞങ്ങളിരുന്നു.

"ഡി ഇന്നലെ ഞാൻ കിസ്സടിച്ചത് നിന്റെ സമ്മതപ്രകാരമാണെന്ന് പറഞ്ഞത് സത്യമാണോ?" ഞാങ്ങളുടെ ഇടയിലെ സമ്മർദ്ദം കുറക്കാനും മൗനം അവസാനിപ്പിക്കാനും വേണ്ടിയാണ് ഞാനത് ചോദിച്ചത്.

"പോടാ കോപ്പേ... നിന്റെ ഒരു സമ്മതം എന്റെ വായിൽ ഇരിക്കുന്നത് ഒന്നും കേൾക്കരുത്."

"അപ്പോൾ ഈ വിഷയത്തിൽ നിനക്കും എന്നോട് കലിപ്പുണ്ടല്ലേ" ഈ ചോദ്യത്തിൽ അറിയാതെ കുറച്ച് നിഷ്കളങ്കത വന്നപ്പോയി.

"പോടാ അവിടുന്ന് ഞാൻ ചുമ്മ പറഞ്ഞതാ. എനിക്ക് ഒരു കലിപ്പുമില്ല."

"അപ്പോൾ സമ്മദമായിരുന്നല്ലേ?" പരിണിത ഫലങ്ങളെക്കുറിച്ചു ചിന്തിക്കാതെ എന്റെ നാവിൽ നിന്നും വീണ്ടും ആ ചോദ്യം തന്നെ വന്നു.

അതിന് മറുപടിയൊന്നും പറയാതെ അവൾ എന്നെ കലിപ്പിൽ ഒന്ന് നോക്കിയിട്ട് എന്നിൽ നിന്നും അകന്ന് മുഖം എന്നിൽ നിന്നും മറച്ച് എതിർവശത്തേക്ക് നോക്കിയിരുന്നു.

"പിണങ്ങല്ലേടി... ഇതിൽ എല്ലാ തെറ്റും എന്റെ ഭാഗത്ത് ആണെന്നെനിക്കറിയാം. നീ കൂടെ നിൽക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല." എന്റെ വാക്കുകൾ കേട്ട് പോയി പോലെ അവൾ തിരിച്ചു വന്ന് എന്നെ പറ്റിയിരുന്നു.

"അപ്പോഴേക്കും സങ്കടമായോ? ഞാൻ ചുമ്മ ചെയ്തതല്ലേ. പിന്നെ കഴിഞ്ഞ

💬 Comments

View all comments