0%

Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 443

കാര്യമോർത്ത് നിനക്ക് കുറ്റബോധമൊന്നും വേണ്ട എന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ. അതിൽ നിന്റെ തെറ്റൊന്നുമില്ല." ഒരു മാതാവിന്റെ സ്നേഹത്തോടെ അവൾ പറഞ്ഞു.

"അപ്പോൾ കിസ്സാടിച്ചത് സമ്മതമായിരുന്നല്ലേ?" എന്തോ എനിക്ക് വീണ്ടും ആ സംശയമാണ് ചോദിക്കാൻ തോന്നിയത്.

"ഈ ചെറുക്കന്റെ കാര്യം..." എന്ന് പറഞ്ഞ് അവൾ എന്റെ കവിളിൽ നല്ല ഒരു പിച്ച് വെച്ച് തന്നിട്ട് ഒരു നാണച്ചിരി ചിരിച്ചു.

"ഓഹ്... അപ്പോൾ സമ്മദമായിരുന്നല്ലേ? നമ്മുടെ ആദ്യ ലിപ് കിസ്സ് ആയിരുന്നു. അത് നിന്റെ സമ്മതമില്ലാതെ ചെയ്തതിൽ എന്തോ ഒരു വല്ലാത്ത വിഷമമായിരുന്നു. ഇപ്പോൾ സമാദാനമായി." ഞാൻ തമാശക്കാണ് അത് പറഞ്ഞതെങ്കിലും അതിൽ ഒരൽപ്പം കാര്യമില്ലാതെയില്ല.

"പോടാ അവിടുന്ന്... ഫസ്റ്റ് കിസ്സ് കൊണ്ട് ഇങ്ങമെയാണെങ്കിൽ ഇനിയങ്ങോട്ട് എന്താകുമോ എന്തോ?" അവളുടെ ആ ചോദ്യത്തിൽ എവിടെയെക്കെയോ ഒരു വേദനയുണ്ടായിരുന്നു. അത് എന്നിലും ചെറിയ നോവ് പകർത്തി.

"ഡി..." കുറച്ചു നേരത്തെ നിഷബ്ദതക്ക് ശേഷം ഞാനവളെ വിളിച്ചു.

"മ്മ്" അവൾ ഒന്ന് മൂളി.

"സത്യത്തിൽ നിനക്ക് എങ്ങനാടി ഞാൻ ഈ ചെറ്റത്തരം മൊത്തം കാണിച്ചിട്ട് എന്റെ കൂടെ ഇങ്ങനെ നിൽക്കാൻ പറ്റുന്നത്" ഞാൻ അല്പം ഗൗരവത്തിലാണ് അത് ചോദിച്ചത്.

"വീണ്ടും തുടങ്ങിയോ ചെറുക്കന്? ഞാൻ പറഞ്ഞതല്ലേ നിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലയെന്ന്" അവൾ അല്പം ദേഷ്യത്തിലാണ് അത് പറഞ്ഞത്.

"അതല്ലടി ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ. പ്രിൻസി പറഞ്ഞത് പോലെ എന്റെ ഫോണിലെടുത്ത് ഫോട്ടോ ഞാനറിയത്തെ പുറത്ത് പോകില്ലല്ലോ? പിന്നെ അവിടെ ഒട്ടിച്ചിരുന്നതും പ്രിൻസി കാട്ടിയത് എല്ലാം ഞാൻ എടുത്ത ഫോട്ടോ തന്നെയാണ്. ഇത്രൊക്കെയുണ്ടായിട്ടും നീ എന്ത് കണ്ടിട്ടാടി എനിക്ക് വേണ്ടി വാദിച്ച്

💬 Comments

View all comments