Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]
എന്റെ നെഞ്ചോട് ചേർന്ന് ഇങ്ങനെ കിടക്കുന്നത്."
"അതോ? അത് എനിക്ക് എന്റെ ചെക്കനെ നല്ല വിശ്വാസമാണ്. നിനക്ക് ഞാൻ വിഷമിക്കുന്നതൊന്നും ചെയ്യാൻ പറ്റില്ല, അതെനിക്കറിയാം. ഇടക്ക് കുറച്ച് കുസൃതിയൊക്കെ കാണിച്ച് പിണങ്ങുമെങ്കിലും എന്റെ മുഖം വാടിയാൽ നിനക്ക് സഹിക്കാൻ പറ്റില്ലാന്ന് എനിക്കറിയില്ലേ."
"പോടീ അവിടുന്ന് ഒരുപാട് സോപ്പന്നും വേണ്ട. നീ കാര്യം പറ, പുറത്ത് വിട്ടത് ഞാൻ അല്ലെങ്കിലും ഫോട്ടോ എടുത്തത് ഞാനല്ലേ അപ്പോൾ ഞാനും ഒരു കാരണമാണ്. അപ്പോൾ എന്റെ ഭാഗത്തും തെറ്റുണ്ട്. നീ എത്ര നിഷേധിച്ചാലും അത് അല്ലാതാകില്ല. എന്നിട്ടും എന്തിനടി... നീ..." ഞാൻ പറഞ്ഞ് തീർക്കുന്നതിന് മുമ്പ് അവൾ എന്റെ ചുണ്ടിൽ വിരൽ വെച്ച് സംസാരം തടസപ്പെടുത്തി.
"ഞാൻ നിന്നോട് ഒരുപാട് പിണങ്ങിയിട്ടുണ്ട്. പക്ഷെ വേറെയാരെയെങ്കിലും നിന്നെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ കേട്ട് കൊണ്ട് നിന്നിട്ടുണ്ടോ?" അവൾ എന്നോട് ചോദിച്ചു.
"അതില്ല..."
"അത് നീ ഞാൻ കാരണം ആരുടെയും മുന്നിൽ തലകുനിയുന്നത് എനിക്ക് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ്. ഇന്നലെ തന്നെ ആ സ്റ്റാറ്റസ് ഇട്ടതിന്റെ വിഷമത്തിൽ ഞാൻ നേരെ ചെവ്വേ ഒന്ന് ഉറങ്ങിയത്പോലുമില്ല അറിയോ?" അത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.
"ഇതിനും മാത്രം എന്നെ സ്നേഹിക്കാൻ ഞാൻ നിനക്ക് എന്താടി തന്നിട്ടുള്ളത്" ഞാൻ രണ്ട് കൈകളും കൊണ്ട് അവളെ എന്നിലേക്ക് അമർത്തി ചോദിച്ചു.
"നീ തന്നിട്ടുള്ളതൊന്നും ഈ ഐഷുവിന് ഒരിക്കലും തിരിച്ചു തരാൻ കഴിയല്ല മോനെ" അവൾ വാക്കുകളിൽ തമാശ കൊണ്ട് വരാൻ ശ്രമിക്കുമ്പോഴും അവളുടെ കണ്ണിൽ നിന്നും ഈർന്നു വീഴുന്ന കണ്ണുനീർ ആ വാക്കുകളിലെ ആത്മാർത്ഥത എനിക്ക് മനസ്സിലാക്കി തന്നു.
💬 Comments
View all comments