0%

Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 445

"ഡി അതെന്താടി നിനക്ക് തിരിച്ച് തരാൻ പറ്റാത്തത് ഞാൻ തന്നിട്ടുള്ളത്." അവളുടെ കണ്ണുനീർ തുടച്ച് കൊണ്ട് ഞാൻ ചോദിച്ചു.

"നിന്നെ ഞാൻ നുള്ളാറില്ലേ..." അവളുടെ ചോദ്യത്തിൽ വീണ്ടും കുസൃതി വന്നു.

"നീ നുള്ളാത്തതും പിച്ചാതതുമായ ഏതെങ്കിലും ഭാഗം എന്റെ ശരീരത്തുണ്ടോ മോളെ" അവളെ കളിയാക്കി കൊണ്ട് ഞാൻ ചോദിച്ചു.

"ഉണ്ട്..." അത് പറഞ്ഞ് എന്റെ വലത്തെ കയ്യിൽ അമർത്തി ചുംബിച്ചു.

"അതേത് സ്ഥലം" ഞാൻ അത്ഭുദത്തോടെ ചോദിച്ചു.

"നിനക്ക് കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നുല്ലേ" അവളുടെ ആ ചോദ്യം കൂടി കേട്ടപ്പോൾ വണ്ടി എങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് ഏകദേശം ധാരണ കിട്ടി. എന്നിട്ടും തടയാൻ തോന്നിയില്ല.

"ആയിരുന്നു അതിനെന്താ?"

"പിന്നെ എന്തിനാണ് നീ കളി നിർത്തിയത്"

"ഐഷു മതി നമുക്ക് ഈ ടോപ്പിക്ക് ഇവിടെ നിർത്താം വെറുതെ പഴയതൊക്കെ ഓർത്ത് വിഷമിക്കാൻ വേണ്ടി"

"ഞാൻ നിന്നോട് അത് പറഞ്ഞില്ലെങ്കിലും അതൊന്നും എന്റെ മനസ്സിൽ നിന്നും ഒരു കാലത്തും പോകില്ല ഇന്നും സുഖമുള്ളൊരു നൊമ്പരമായി എന്റെ ഉള്ളിൽ തന്നെയുണ്ട്"

"ഐഷു ഞാൻ പറഞ്ഞില്ലേ നമുക്ക് ഇത് ഇവിടെ നിർത്താം എല്ലാം കഴിഞ്ഞതല്ലേ"

"പ്ലീസ് ഡാ ഇന്നെങ്കിലും ഞാൻ ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ എനിക്ക് പറ്റില്ലടാ. പ്ലീസ്..." അവൾ എന്നോട് കെഞ്ചി.

"ശരി നീ പറഞ്ഞോ... പക്ഷെ അതും പറഞ്ഞ് ഇവിടെ കിടന്ന് മോങ്ങിയാൽ ഞാൻ നിന്നെ എടുത്ത് ആ കടലിലിടും"

"പോടാ നീ ഇട്ടാൽ കടല് കൊണ്ട് പോകുന്നത് എന്നെ മാത്രമാകില്ല മോനെയും ഞാൻ കൊണ്ട് പോകും" അവൾ എന്നെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.

💬 Comments

View all comments