Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]
"എന്തെ ഇപ്പോൾ പറയണ്ടേ?" കുറച്ച് നേരം എന്നെ മുറുകെ കെട്ടി പിടിച്ച് ഇരുന്നിട്ടും അവൾ ഒന്നും പറയാത്തത് കൊണ്ട് ഞാൻ ചോദിച്ചു.
"ആഹ് പറയാം..." എന്ന് പറഞ്ഞ് അവൾ എന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റു.
"അത് വേണ്ട! ഇങ്ങനെ കിടന്ന് തന്നെ പറഞ്ഞാൽ മതി." എന്ന് പറഞ്ഞ് ഞാൻ വീണ്ടും അവളെ പിടിച്ച് എന്റെ നെഞ്ചിലേക്കിട്ട്.
അതിന് അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
"എന്നാൽ പറഞ്ഞോ" ഞാൻ അവളോട് പറഞ്ഞു.
"നിന്നെ ഞാൻ ഒരുപാട് പിച്ചുകുയും മന്തുകയുമൊക്കെ ചെയ്തിട്ടുണ്ട്, പക്ഷെ ഒരിക്കലും ഞാൻ നിന്റെ വലതു വേദനിപ്പിക്കില്ല." അത് പറഞ്ഞ് അവളുടെ ചുണ്ടുകൾ എന്റെ വലത്തെ തോളിലേക്ക് ചേർത്ത് വെച്ചു.
"നിനക്കോർമ്മയുണ്ടോ അന്ന് നിന്റെ അനിയത്തിയുടെ ബെർത്ത് ഡേയ്ക്ക് നിനക്ക് കിട്ടിയ ചോക്ലേറ്റ് അവൾക്ക് കൊടുത്തത്"
"അയ്യേ നീ ഇപ്പോഴും അതൊക്കെ ഓർത്തോണ്ടിരിക്കുവാണോ." ഞാൻ അവളെ കളിയാക്കി ചിരിച്ചു.
"കളിയാക്കണ്ട എനിക്ക് ആ ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല" അത് പറഞ്ഞ് അവൾ എന്റെ നെഞ്ചിലേക്ക് വീണ്ടും ചേർന്നു.
ഞാനതിന് ഒരു മൂളൽ മാത്രം നൽകി.
"അന്ന് നീ എനിക്ക് തരാതെ ചോക്ലേറ്റ് അവൾക്ക് കൊടുത്തപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. അപ്പോഴത്തെ പോട്ട ബുദ്ധിക്ക് ഏതോ സിനിമയിൽ കണ്ട അറിവ് വെച്ച് നിന്നെ തള്ളിയിടാൻ ഞാൻ അടുക്കളിയിൽ പോയി എണ്ണ എടുത്ത് കൊണ്ട് വന്ന് നീ നിന്നതിനടുത്ത് ഒഴിച്ചു. ഒഴിച്ചത് രണ്ടാമത്തെ നിലയിലാണെന്നോ അതും സ്റ്റെയറിന്റെ ഫ്രിണ്ടിൽ ആണെന്നോ അതിൽ ചവിട്ടിയാൽ തെന്നി വീഴുന്നത് നേരെ താഴേക്ക് ആണെന്നോ എന്റെ അന്നത്തെ വിവരം വെച്ച് എങ്ങനെ
💬 Comments
View all comments