Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]
അറിയാനാണ്" അത് പറയുമ്പോൾ അവളുടെ കണ്ണുനീർ എന്റെ നെഞ്ചിലേക്ക് വീഴുന്നുണ്ടായിരുന്നു.
"ദേ പെണ്ണേ ഞാൻ ആദ്യമേ പറഞ്ഞതാണ് കിടന്ന് ചിണുങ്ങാനാണെങ്കിൽ പറയണ്ടയെന്ന്" ഞാൻ അവളുടെ കവിൾ തുടച്ച് കൊണ്ട് പറഞ്ഞു.
"ഇല്ല ഞാൻ കരയുന്നില്ല." എന്ന് പറഞ്ഞ് അവൾ വീണ്ടും എന്നെ ഘാടമായി ചുറ്റിപ്പിടിച്ചു.
അതിനു ഞാൻ ഒന്ന്മൂളി. അവളുടെ ശരീരം എന്നോട് ഒട്ടി ചേർന്ന് ഇരിക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ കാമുകൻ ഞാനാകും എന്ന് ഞാൻ ഓർത്തു.
"അങ്ങനെ ആ എണ്ണയിൽ തട്ടി നീ പടികളിൽ കൂടി താഴേക്ക് വീണപ്പോൾ നീ കിടന്ന് കരഞ്ഞത് ഇപ്പോഴും എന്റെ കൺ മുന്നിൽ തന്നെയുണ്ട്.
സ്റ്റെയറിന് അടുത്ത് ഒഴിച്ചിരുന്ന എണ്ണയും. ഞാൻ എണ്ണ കുപ്പി എടുത്തോണ്ട് വരുന്നത് നിന്റെ മമ്മി കാണുകയും ചെയ്തിരുന്നത് കൊണ്ട്. നിന്നെ തള്ളിയിട്ട പ്രതിയെ കണ്ടെത്താൻ പ്രയാസമിന്നുമുണ്ടായിരുന്നില്ല.
പക്ഷെ എല്ലാവരുടെയും ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി നിന്ന എന്നെ രക്ഷിക്കാൻ, വേദനയിൽ കിടന്ന് പുളയുമ്പോഴും നീ ഒരു കള്ളം പറഞ്ഞു.
നീ പറഞ്ഞിട്ടാണ് എണ്ണയെടുത്തതെന്നും അത് നിന്റെ കൈ തട്ടി അവിടെ വീണതാണെന്നും."
അത് പറഞ്ഞ് അവൾ എന്റെ നെഞ്ചിലേക്ക് മുഖം അടുപ്പിച്ച് എങ്ങലടിച്ച് കരയാൻ തുടങ്ങി.
"ഡി പെണ്ണെ ചിണുങ്ങാണ്ട് ഇരിക്ക് അതൊക്ക കഴിഞ്ഞിട്ട് എത്ര കൊല്ലം കഴിഞ്ഞു. എന്നിട്ട് ഇപ്പോഴും അതോർത്തിരുന്ന് കീറുന്നു. നാണമില്ലല്ലോ" ഞാൻ അവളെ കളിയാക്കി.
"പോടാ എനിക്ക് ഇപ്പോഴും അതോർക്കുമ്പോൾ നെഞ്ച് പിടക്കും. അന്ന് വീണ് വലത്തേ കൈ പ്ലാസ്റ്റർ ഇട്ടതിനു ശേഷം നിനക്ക് നിന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് വരെ ഉപേക്ഷിക്കേണ്ടി വന്നില്ലേ. നീ കളിക്കുന്നത്
💬 Comments
View all comments