0%

Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 449

തിരിച്ച് വരത്തൊള്ളൂ" അവൾ എന്നെ ഭീഷണിപ്പെടുത്തി.

"പോടീ ഞാൻ വെറുതെ പറഞ്ഞത. എന്നാലും ഒരു കാര്യം സത്യമാണ് കേട്ടോ എനിക്ക് കുഞ്ഞു ഐഷുവിനെയായിരുന്നു കൂടുതൽ ഇഷ്ടം. ഇപ്പോഴും പഴയ ഫോട്ടോയൊക്കെ ഞാൻ നോക്കി ഇരിക്കാറുണ്ട്"

"മ്മം... പക്ഷെ എനിക്ക് കുഞ്ഞു സാമിനെയും ഈ സാമിനെയും ഇനി കിളവനാകുമ്പോഴുള്ള സാമിനെയും ഒരു പോലെ ഇഷ്ടമാണ്. നീ എന്റെ ജീവനാണ്" അത് പറഞ്ഞു അവൾ വീണ്ടും എന്നിലേക്ക് ഒട്ടി ചേർന്നു.

"ഡി എന്നാൽ നമുക്ക് വിട്ടാലോ" കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം ഞാൻ അവളോട് ചോദിച്ചു.

"അഹ് പോകാം..."

അങ്ങനെ ഞാൻ വണ്ടിയെടുത്ത് അവളെയും കൊണ്ട് നേരെ അവളുടെ വീട്ടിലേക്ക് വിട്ടു.

"ഡി നിൽക്ക് ഞാനും വരാം..." ഐഷുവിന്റെ വീടിന് മുന്നിൽ വണ്ടി നിർത്തി അവൾ ഇറങ്ങി നടന്നപ്പോൾ ഞാൻ വിളിച്ചു പറഞ്ഞു.

"എന്താട് ഇന്നലെ ഞാൻ വിളിച്ചിട്ടും കയറാത്ത നീ ഇങ്ങോട്ട് വന്ന് കേറുന്നു." അവൾ എന്നെ സംശയത്തോടെ നോക്കി ചോദിച്ചു.

"ഡി ഏതായാലും ആ പ്രിൻസി വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു കാണും. ഇപ്പോൾ നീ ഒറ്റക്ക് ചെന്ന് കേറിയാൽ നിന്നെ വലിച്ചു കീറി ഒട്ടിക്കാൻ സാധ്യതയുണ്ട്. അത് കൊണ്ട് തല്ക്കാലം ഒരു ബലത്തിന് ഞാൻ കൂടി വരാം"

"എനിക്ക് അങ്ങനെ എന്റെ വീട്ടിൽ കയറാൻ ആരുടെയും ബലം ഒന്നും വേണ്ട. പിന്നെ നിനക്ക് നിർബന്ധം ആണെങ്കിൽ വന്നോ"

"നിനക്ക് വേണ്ടങ്കി ഞാൻ പോകുന്നു."

"ഈ ചെറുക്കനോട് ഒരു തമാശ പറയാനും പറ്റില്ല. അച്ഛൻ എന്ത് പറയും എന്ന് എനിക്ക് നല്ല ടെൻഷനുണ്ട്. നീ കൂടെ വാ" തിരിഞ്ഞ്

💬 Comments

View all comments