0%

Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 450

നടക്കാൻ തുടങ്ങിയ എന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട് ഐഷു പറഞ്ഞു.

"അങ്ങനെ വഴിക്ക് വാ മോളെ" അത് പറഞ്ഞ് നേരെ കയറി മുമ്പിലെ ഡോർ തുറന്നു. പൂട്ടിയില്ലാത്തത് കൊണ്ട് തന്നെ വാതിൽ തുറന്ന് വന്നു.

ഹാളിലെ സോഫയിൽ തന്നെ എന്തോ ആലോചിച്ച് ടെൻഷൻ അടിച്ചിരിക്കുവാണ് എന്റെ ഭാവി അമ്മായിയപ്പൻ. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൽ എന്നെ കണ്ട അച്ഛൻ (ഞാനും അങ്ങനെയാണ് വിളിക്കുന്നത്) ഓടി എന്റെ അടുത്തേക്ക് വന്നു.

അടുത്തെത്തിയ അച്ഛൻ എന്റെ കോളറിൽ ഇടത്തെ കൈ കൊണ്ട് കുത്തി പിടിച്ചു.

"നിന്നെ വിശ്വസിച്ച് എന്റെ മോളെ നിന്റെ കൂടെ അയച്ചാൽ നീ ഞങ്ങളുടെ മാനം കളയും അല്ലേടാ!" ഈ ഡയലോഗും തുടർന്ന് എന്റെ കരണം പൊട്ടുന്ന അടിയുമാണ് എനിക്ക് കിട്ടിയത്. അടിയുടെ വേദനയേക്കാൾ അച്ഛന്റെ വാക്കുകളാണ് എന്നെ മുറിവേല്പിച്ചത്. എല്ലാം ഞാൻ കൂടി കാരണമാണല്ലോ എന്ന് ഓർത്തപ്പോൾ എന്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വരാൻ തുടങ്ങിയിരുന്നു.

എനിക്ക് അടി കിട്ടുന്നത് കണ്ട ഐഷു എന്റെ കോളറിൽ പിടിച്ചിരുന്ന അച്ഛന്റെ കൈ ബലമായി പിടിച്ചു മാറ്റി. അച്ഛന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് അച്ഛനെ രണ്ട് കയ്യും കൊണ്ട് ബലമായി ഒറ്റ തള്ള്. ഐഷുവിന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ പുറകോട്ട് ആഞ്ഞ് പോയ അച്ഛൻ അമ്മ (ഐഷുവിന്റെ അമ്മ) പിടിച്ചത് കൊണ്ട് മാത്രം വീണില്ല.

അച്ഛനും, അമ്മയും, ഞാനും അവളുടെ പ്രവർത്തിയിൽ അന്താളിച്ച് നിൽക്കുമ്പോൾ അവൾ എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരയാൻ തുടങ്ങി.

"സാമൊരു തെറ്റും ചെയ്തിട്ടില്ല. ആരോ ഞങ്ങളെ മനപ്പൂർവം പെടുത്താൻ വേണ്ടി

💬 Comments

View all comments