Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
കണ്ടപ്പോൾ എന്റെ എല്ലാ നിയന്ത്രണങ്ങളും പോയി. ഞാൻ ഓടി ചെന്ന് ഐശുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു. ചെറിയ വീഴ്ച്ച ആയത് കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ലെന്ന് തോനുന്നു. ഐഷുവിനെ എഴുനേൽപിച്ച് നിർത്തിയിട്ടു സാഗറിനെ നോക്കി. ഒരു പുച്ഛ ചിരിയുമായി ഞങ്ങളെ നോക്കി നിൽക്കുവാണ് അവൻ.
ആണ് എന്തും സഹിച്ചെന്ന് വരും പക്ഷെ അവന്റെ പെണ്ണിന്റെ മേൽ കൈ വെച്ചാൽ അതിന് പ്രതികരിച്ചില്ലെങ്കിൽ ഞാൻ ഒരാണല്ല. എന്റെ കണ്ണിൽ കോപത്തിന്റെ അഗ്നി പടരുന്നുണ്ടാകണം. എന്റെ ഹൃദയമിടുപ്പിന്റെ വേഗത കൂടി, എന്റെ കയ്യിലും കാലിലുമൊക്കെ ഒരുമാതിരിയുള്ള തരിപ്പണിപ്പോൾ.
ഞാൻ അവനു നേരെ നടന്നു. അവന്റെ മുഖത്തെ ചിരി ഇപ്പോഴും മാഞ്ഞിട്ടില്ല. മോനെ നിന്റെ ജിം ബോഡിയിൽ ഞാൻ ഇന്ന് പൊങ്കാല ഇടും മോനെ എന്ന് മനസ്സിൽ പറഞ്ഞ് അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി. അവൻ പൊത്തോന്ന് പറഞ്ഞു താഴെ വീണു. ഇത് കണ്ട് കൂടെ നിന്ന തെണ്ടികൾ ഒന്ന് പതറിയെങ്കിലും. എല്ലാം കൂടി എന്റെ നേരെ പാഞ്ഞു. അത് കണ്ടപ്പോൾ എനിക്ക് പേടിയല്ല തോന്നിയത് ഒരു തരം ആവേശമാണ്.
"വേണ്ടടാ ഇത് എനിക്കുള്ളതേയുള്ളൂ" താഴെ എഴുനേറ്റ് ഇരുന്ന്കൊണ്ട് സാഗർ പറഞ്ഞു. എന്റെ നേരെ പാഞ്ഞാവന്മാർ എല്ലാം പുറകിലേക്ക് പോയി. ഞാൻ സാഗറിന്റെ മുഖത്തേക്ക് നോക്കി. അവൻ എന്റെ നേരെ രണ്ട് കണ്ണും ഇറുക്കി ചുമ്മ എന്ന് പറയുന്ന പോലെയാക്കി. ഇപ്പോഴും അവന്റെ ചുണ്ടിൽ ഒരു മന്ദഹാസമുണ്ട്. അത് കണ്ടപ്പോൾ എന്റെ കലിപ്പ് വീണ്ടും കൂടി.
അവൻ ചാടി എഴുന്നേറ്റു നേരെ നിന്ന്. കൈ രണ്ടും ഉയർത്തി ബോക്സിൽ പൊസിഷനിൽ നിന്ന്
💬 Comments
View all comments