Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
ഡാൻസ് ചെയ്യാൻ തുടങ്ങി. അത് ഞാൻ പറയാൻ വിട്ടതാണ് കേട്ട ഈ തെണ്ടി ഒരു ബോക്സിർ ആണ്. ഇന്ന് നിന്റെ ബോക്സിങ് എല്ലാം കൂടി ഞാൻ അടിച്ചു പൂട്ടുമെടാ എന്ന് മനസ്സിൽ പറഞ്ഞ്. ഞാൻ വലത് കൈ വീഷി അവന്റെ മൂക്കിന് ഇടക്കാൻ നോക്കിയതാണ്. പക്ഷെ അവൻ നിസ്സരമായി അത് തടഞ്ഞിട്ട് എന്റെ അടി വയറ്റിൽ തന്നെ ഒരു പഞ്ച് തന്നു. ഞാൻ വേദന കൊണ്ട് പുളഞ്ഞു.
കണ്ട പ്രോട്ടീൻ പൌഡർ അടിച്ച് കേറ്റി ശരീരം മൊത്തം കല്ലാക്കി വെച്ചേക്കുവാണ് നാറി. എന്തോ പറക്കല്ല് കൊണ്ട് ഇടിച്ചത് പോലെയാണ് എനിക്ക് അവന്റെ പഞ്ച് അനുഭവപ്പെട്ടത്. പക്ഷെ വിട്ടുകൊടുക്കാൻ ഞാൻ ഒരുക്കാമായിരുന്നില്ല. ഇത് എന്റെ ഐഷുവിന് വേണ്ടിയാണ്, മരിച്ചാലും എനിക്ക് അവൾക്ക് വേണ്ടി ഇവിടെ ജയിച്ചേ പറ്റു.
ഞാൻ വേദന ഒന്ന് അടങ്ങിയപ്പോൾ എന്റെ ഇടത് കൈ വീശി പഞ്ച് ചെയ്തു അത് അവൻ ഈസിയായി ഒഴിഞ്ഞു മാറി. ഞാൻ രണ്ട് കയ്യും മാറി മാറി പാഞ്ച് ചെയ്തു ഒരെണ്ണം പോലും അവന് കൊണ്ടില്ല എല്ലാം അവൻ നിസ്സാരൻമായി ഒഴിഞ്ഞ് മാറി നിന്ന് ഡാൻസ് ചെയ്യുകയാണ്. ഇങ്ങനെ പോയാൽ എന്റെ കൈ തളരുന്നതല്ലാതെ അവന് ഒന്നും കൊള്ളില്ല എന്ന് മനസ്സിലായ ഞാൻ പുതിയ പ്ലാൻ കണ്ടെത്തി.
അടുത്ത പഞ്ചിന് അവന് ഒഴിഞ്ഞ മാറാൻ പോയപ്പോൾ പഞ്ച് പൂർത്തിയാക്കാതെ കൈ പുറകോട്ട് വലിച്ചു. അവന് എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകുന്നതിന് മുമ്പ് സൈഡിലേക്ക് മാറി അവന്റെ കാലിൽ ശക്തമായി ചവിട്ടി. കാലിൽ ചവിട്ട് കൊണ്ട് ബാലൻസ് തെറ്റി വീഴാൻ പോയ്
💬 Comments
View all comments