Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
അവന്റെ മൂക്കിലിട്ട് തന്നെ ഞാൻ വലതു കൈ വീശി പഞ്ച് ചെയ്തു. പഞ്ച് കിട്ടിയിട്ടും അവൻ ബാലൻസ് തെറ്റി മുന്നിലേക്ക് കമിഴ്ന്നു വീണു.
പിന്നെ ഒന്നും നോക്കിയില്ല അവന്റെ പുറകിൽ കയറിയിരുന്നു. നടവിന് തന്നെ കൊടുത്തു ഒരു ഏഴ് എട്ട് പഞ്ച് ഇനി അവൻ അതും നിവർത്തി അളാക്കാൻ വരരുത്. അത് കഴിഞ്ഞ് കുറച്ച് കൂടി മുകളിലേക്ക് കയറിയിരുന്ന് അവന്റെ മുഖം പിടിച്ച് തറയിൽ തേക്കാൻ നോക്കിയപ്പോൾ അവൻ ബലം പിടിച്ചു. പിന്നെ ഒന്നും നോക്കിയില്ല മുട്ടുകേറ്റി അവന്റെ തലയിൽ ഇടിച്ചു. മുഖം നേരെ താഴെ പോയി ഇടിച്ചു. പിന്നെ തല തറയിൽ പിടിച്ച് ഉരച്ചു.
ഇതിനടയിൽ അവൻ പുഷ് ആപ്പ് ചെയ്യുന്നത് പോലെ രണ്ട് കയ്യും കുത്തി എഴുന്നേറ്റു. അപ്പോഴും അവന്റെ പുറത്ത് തന്നെയാരുന്നു ഞാൻ. പകുതി എഴുനേറ്റ് അവൻ എന്നെ സൈഡിലേക്ക് മരിച്ചിട്ട് വലത് കൈ പിടിച്ചു കാലുകൾക്ക് ഇടയിൽ കൂടി പിടിച്ച് ലോക്കിട്ടു. ഞാൻ വേദന കൊണ്ട് പുളഞ്ഞു. എന്ത് ചെയ്യണം എന്നോ എങ്ങനെ രക്ഷപെടണമെന്നോ ഒരു പിടിയുമില്ല. പക്ഷെ ആ വേദന കൂടുതൽ നേരം അനുഭവിക്കേണ്ടി വന്നില്ല.
"ട്ടോ..." എന്ന് ഒരു വലിയ ശബ്ദം കേട്ടു. അപ്പോഴേ എന്റെ കയ്യിലെ അവന്റെ പിടുത്തം വിട്ടു. ഞാൻ എഴുന്നേറ്റ് എന്താ സംഭച്ചത് എന്നറിയാൻ നോക്കി.
ഒരു പകുതി പൊട്ടിയ കീ ബോർഡും പിടിച്ചു കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി നിൽക്കുവാണ് ഐഷു. സഗറിനെ നോക്കിയപ്പോൾ അവൻ തറയിൽ തല ചായച്ച് കിടക്കുവാണ്. പാവം ബോധം പോയെന്ന് തോനുന്നു. ഐഷു കീ ബോർഡ് എടുത്ത് അവന്റെ
💬 Comments
View all comments