0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 682

തല മണ്ടക്ക് പിടച്ചതാണ് എന്ന് എനിക്ക് മനസ്സിലായി.

അവളുടെ കലിപ്പ് ചെറുതായി അടങ്ങിയപ്പോൾ ആണെന്ന് തോനുന്നു എന്നെ നോക്കുന്നത്. അവൾ കയ്യിലിരുന്ന കീ ബോർഡിന്റെ ബാക്കി ഭാഗം വലിച്ചെറിഞ്ഞ് എന്റടുത്തു ഓടിയെത്തി. എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു.

"എന്തെങ്കിലും പറ്റിയോ...?" എന്റെ വലത്തേ കയ്യിൽ പിടിച്ചാണ് അവൾ അത് ചോദിച്ചത്.

പക്ഷെ അവൾ പിടിച്ചപ്പോൾ നന്നായിട്ട് വേദനിച്ചത് കൊണ്ട് ഞാൻ ചെറുതായിട്ട് ഒന്ന് നില വിളിച്ചു.

"സോറി... സോറി...
നടക്ക് നമുക്ക് പോകാം" അത് പറഞ്ഞ് എന്നെയും താങ്ങി പിടിച്ച് അവൾ നടന്നു. അവളുടെ ക്ലാസ്സിലെ ബാക്കിയുള്ളവരെല്ലാം ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നണ്ടായിരുന്നു.

കാലിന് കുഴപ്പമൊന്നുമില്ലാത്തത് കൊണ്ട് നടക്കാൻ പ്രശ്‌നമൊന്നുമില്ലായിരുന്നു. പക്ഷെ വലത് കൈക്ക് നല്ല വേദനയുണ്ട് എല്ല് എവിടെയോ പൊട്ടിയിട്ടുണ്ടെന്ന് തോന്നുന്നു. അല്ല ഇവളെങ്ങോട്ട് എന്നെയും കൊണ്ട് പോകുന്നത് പാർക്കിങ്ങിലേക്കോ. എന്റെ കൈ ഓടിഞ്ഞിരിക്കുമ്പോൾ ഞാൻ എങ്ങനെയാ വണ്ടി ഓടിക്കുന്നത്.

"ഡാ കീ താ..."

"എന്താണ്...?"

"കീ തരാൻ"

"അതിന് വണ്ടി നീ ആണോ ഓട്ടിയ്ക്കുന്നത്?"

"അല്ലാണ്ട് ഈ കയ്യും വെച്ചോണ്ട് നിനക്ക് ഓട്ടിക്കാൻ പറ്റില്ലല്ലോ?"

"അതില്ല.."

"അപ്പോൾ മോൻ ആ കീ ഇങ്ങ് താ.."

"എന്നാലും..."

"എന്ത് എന്നാലും കളിക്കാതെ കീ താ സാമേ"
ചൂടിലാണ് ഇനി വല്ലതും ചോദിച്ചാൽ അവൾ എന്റെ വയ്യാത്ത കൈ തന്നെ പിടിച്ചൊടിക്കും അത്കൊണ്ട് ഞാൻ കീ എടുത്ത് കൊടുത്തു. ഐഷുവിനെ ഞാൻ തന്നെയാണ് ബൈക്ക് പഠിപ്പിച്ചത് പക്ഷെ ഇത് വരെ റോട്ടിൽ ഇറക്കിയിട്ടില്ല. ഗ്രൗണ്ടിൽ ഇട്ട് എന്നെ പുറകിൽ ഇരുത്തി ഒട്ടിക്കും. FZ25 ആണ് എന്റെ ബൈക്ക്, എടുത്ത്

💬 Comments

View all comments