0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 684

മാറ്റി.

മമ്മിയെയും പിന്നെ അവളുടെ വീട്ടിലുമെല്ലാം ഐഷു തന്നെ വിളിച്ചു പറഞ്ഞു. എന്നെ റൂമിലേക്കു മാറ്റി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവര് ലാൻഡ്‌ ചെയ്തു.

കാര്യങ്ങളൊക്കെ ഐഷു പറഞ്ഞത്കൊണ്ട് എനിക്ക് വലുതായിട്ട് നാവനക്കേണ്ടി വന്നില്ല. എടുത്ത് ചാട്ടത്തിന് ഐഷുവിന് ഒരു ഉപദേശമെങ്കിലും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അല്ലെങ്കിലും രണ്ട് വീട്ടിലെയും കണ്ണിലുണ്ണിയാണ് പെണ്ണ്. എന്ത് ചെയ്താലും ആരും ചോദിക്കില്ല, അതിന്റെ കുറച്ച് കുറുമ്പും കൂടിയുണ്ട്, ആഹ് എല്ലാം എന്റെ വിധി.

"ഇനി ഇതിന്റ പേരിൽ പ്രശനമുണ്ടാക്കാൻ പോകണ്ട കേട്ടോ കഴിഞ്ഞത് കഴിഞ്ഞു." അച്ഛനാണ് അത് പറഞ്ഞത്. അതിന് ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

"അവിടെ ഒരാൾ മോനെ തല്ലിയവനെ തിരിച്ചു തല്ലിയിട്ടേ വേറെ കാര്യമുള്ളൂ എന്നും പറഞ്ഞ് വരാൻ കയറ് പൊട്ടിക്കുന്നുണ്ട്" എന്റെ പപ്പയെകുറിച്ചാണ് മമ്മി പറഞ്ഞത്.

"വീണ്ടും പ്രശനമാകുമോ" അമ്മയാണ് അത് ചോദിച്ചത്.

"തല്ക്കാലം കൊടുക്കേണ്ടത് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു ഒതുക്കിയിട്ടുണ്ട്"

"മ്മം" അമ്മ ഒന്ന് മൂളി.

"പിന്നെ ഞങ്ങളോട് നിങ്ങളുടെ പ്രിൻസിപ്പാൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്" അച്ഛൻ പറഞ്ഞു.

ഇതിന്റെ പേരിൽ ഡിസ്മിസൽ തരാൻ വല്ലതുമാണോ എന്തോ?

"മ്മ്മം പോയി നല്ല രണ്ട് വഴക്ക് കൊടുക്കണേ അച്ഛാ? എല്ലാം ചെയ്തത് സമാണെന്ന് കുറെ വാദിച്ചതാ അങ്ങേരു. പിന്നെ ഇത്രയും നടന്നിട്ട് എഥാർത്ഥ പ്രതി ആരാണെന്ന് കണ്ടെത്താൻ ഒരു അന്വേഷണം പോലും നടത്തിയില്ല"

"അത് ഞാൻ ഏറ്റു മോളെ? ഫീസും കൊടുത്ത് മക്കളെ അങ്ങോട്ട് വിടുമ്പോൾ ഇതാണോ അവരുടെ ഉത്തരവാദിത്തം എന്നറിയണമല്ലോ?"

'അപ്പോൾ പ്രിൻസിയുടെ കാര്യത്തിൽ ഒരു തീരുമാനമായി' ഞാൻ മനസ്സിലോർത്തതാ.

"മമ്മി പോകുന്നില്ലേ?"

"പിന്നെ നിന്നെ

💬 Comments

View all comments