Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
ഈ കോലത്തിൽ ആക്കുന്നത് വരെ അവനെ പിടിച്ച് മാറ്റാൻ ആരുമില്ലായിരുന്നോ എന്ന് അറിയണമല്ലോ?" മമ്മിയും നല്ല ഫോമിലാണ് അപ്പോൾ ആ കാര്യത്തിൽ ഒരു തീരുമാനമായി.
"എന്നാൽ നമുക്ക് പോകാം" അച്ഛൻ ചോദിച്ചു. അങ്ങനെ മമ്മിയും അച്ഛനും കോളേജിലേക്ക് പോയി. അമ്മ ഞങ്ങളുടെ കൂടെ തന്നെ നിന്നു.
"അമ്മ ഒരു കാര്യം ചെയ്യോ വീട്ടിൽ പോയി എനിക്ക് കുറച്ച് ഡ്രസ്സ് എടുത്ത് കൊണ്ട് വരുമോ? ഇതിട്ടോണ്ട് ഇവിടെ നിന്നാൽ ശരിയാവില്ല" ഐഷു തന്റെ റ്റീ ഷർട്ടും പാന്റും കാട്ടി പറഞ്ഞു.
"അയ്യേ നീ ഇതും ഇട്ടോണ്ട് അല്ലേ കോളേജിൽ പോയത് അപ്പോൾ കുഴപ്പോമൊന്നുമില്ലായിരുന്നോ" അമ്മ അവളെ കളിയാക്കി.
"അത് പിന്നെ അപ്പോഴത്തെ ഒരു ആവേശത്തിന്"
"അവളുടെ ഒരു ആവേശം. നിന്റെ ആവേശം കാരണം പാവം ചെക്കൻ കിടക്കുന്നത് കണ്ടോ?"
"പോ അമ്മേ എന്റെ ചെക്കനെ നോക്കാൻ എനിക്കറിയാം" അത് പറഞ്ഞ് ഐഷു എന്റെ തലയിൽ തലോടി.
" മ്മ്മം എനിക്കും വീട്ടിൽ പോണമെന്നുണ്ട്. വീട്ടിൽ പോയാൽ വൈകിട്ടത്തെ ഫുഡ് ഉണ്ടാക്കി കൊണ്ട് വരാമായിരുന്നു. അല്ല നിങ്ങൾ വല്ലതും കഴിച്ചോ? "
"ഇല്ല..." ഞാങ്ങൾ രണ്ട് പേരും ഒരുപോലെ പറഞ്ഞു.
"നന്നായി നീ ഇങ്ങനെ ആണോടി അവനെ നോക്കുന്നത്. നീ എന്താ അവന് വല്ലതും വാങ്ങിച്ച് കൊടുക്കാത്തത്"
"അതിനെന്തിനാ ചൂടാകുന്നത് സമയമാകുന്നതല്ലേ ഉള്ളു"
"സമയം 2:30 കഴിഞ്ഞു സമയം ആകുന്നതേ ഉള്ളു പോലും. നീ ഒരു കാര്യം ചെയ്യ് എന്റെ കൂടെ വാ എന്നിട്ട് കാറ്റീനിൽ നിന്നും ഫുഡ് പാർസൽ വാങ്ങിച്ച് ഇവിടെ കൊണ്ട് വന്ന് തിന്നാൽ മതി. എന്നിട്ട്
💬 Comments
View all comments