0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 693

പുറത്തേക്ക് പോയി.

"ഇരിക്ക് സാർ..." എന്റെ അടുത്തുള്ള കസേര കാണിച്ച് ഞാൻ സാറിനോട് പറഞ്ഞു.

"മ്മ്മ്... സാമിന് ഇപ്പോഴെങ്ങനെയുണ്ട് " സാറ് കസേരയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു

"ആഹ് ഈ കയ്യിലെ പൊട്ടാലേ ഉള്ളു അല്ലാണ്ട് വേറെ പ്രശനമൊന്നോമില്ല."

" ഞാൻ ആ സമയത്ത് കോളേജിൽ ഇല്ലായിരുന്നു ഫുഡ്‌ കഴിക്കാൻ പുറത്ത് പോയതാ! തിരിച്ച് വന്നപ്പോഴാ വിവരം അറിയുന്നത്"

"മ്മ്മം അല്ല ഞാൻ ഇവിടെ ഉണ്ടെന്ന് സാറെങ്ങനെ അറിഞ്ഞു."

"ഞാൻ കാര്യം അറിഞ്ഞപ്പോഴേ വിഷ്ണുവിനെ വിളിച്ച് ചോദിച്ചു. അവനാ പറഞ്ഞത്..!"

"മ്മ്മ്"

"സി എസ്സിലെ സഗാറാനല്ലേ?"

"അതെ സാർ"

"ഇത്രയൊക്കെ നിന്നോട് ചെയ്യാൻ അവന് നിന്നോട് എന്തെങ്കിലും മുൻവിരോധമുണ്ടോ"

"ഏയ്‌ അങ്ങനെയൊന്നുമില്ല സാർ"

"നിന്നെയും ഐശ്വരയേയും തമ്മിൽ തെറ്റിക്കുക അല്ലെങ്കിൽ, നിങ്ങളെ രണ്ട് പേരെയും നാറ്റിക്കുക. എങ്ങനെ നോക്കിയാലും പക കൂടുതൽ നിന്നോട് ആണ്"

"മ്മ്മം" അതിനും ഞാൻ ഒന്ന് മൂളുക മാത്ര ചെയ്തു.

"എന്നിട്ടും അവൻ എന്തിന് ഇത് ചെയ്തു. അവനുമായി എന്താ പ്രശ്നം എന്നും ഒന്നും നിനക്ക് അറിയില്ല"

"ഇല്ല സാർ അറിയില്ല" ഞാൻ ശക്തമായ വോയ്‌സിൽ തന്നെയാണ് അത് പറഞ്ഞതെങ്കിലും എന്റെ ഉള്ളിൽ പല പഴയ കാഴ്ചകളും വന്ന് മറഞ്ഞു.

"എന്നാൽ ശരി, ഞാൻ ഇറങ്ങുകയാ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്"

"ശരി സാർ കാണാം"

"കാണാം" സാർ അത് പറഞ്ഞു പോയി. ഞാൻ പറഞ്ഞത് ഒന്നും വിശ്വസിച്ചിട്ടില്ല എന്ന് ആ മുഖം കണ്ടാൽ അറിയാമായിരുന്നു.

സാറ് പോയി കഴിഞ്ഞ ഉടൻ ഐഷു റൂമിലേക്ക് വന്നു.

"എന്താടാ സാറ് പെട്ടെന്ന് പോയോ"

"മ്മ്മം പോയി"

💬 Comments

View all comments