Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
"ഹാ... അച്ഛൻ വിളിച്ചിട്ടിണ്ടായിരുന്നു. സാഗറിന് കംപ്ലൈന്റ് ഒന്നുമില്ല. നമ്മളും കംപ്ലൈന്റ് ഒന്നും ചെയ്യണ്ട. എല്ലാം ഇവിടെ വച്ച് അവസാനിപ്പിക്കാം എന്ന് സാഗറിന്റെ ഫാദർ പറഞ്ഞുന്ന്"
"ഹാ അത് ഏതായാലും നന്നായി."
"പക്ഷെ അവനെന്താ അങ്ങനെ ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. മിനിമം ഒരു കംപ്ലൈന്റ് എങ്കിലും പ്രതീക്ഷിച്ചു"
"അത് പിന്നെ ഞായം നമ്മുടെ ഭാഗത്ത് അല്ലേ കംപ്ലൈന്റ് ഒക്കെ കൊടുത്താൽ പണി അവനെ കിട്ടു എന്ന് തോന്നിക്കാണും"
"അതും ശരിയാണ്. പിന്നെ അവൻ ആ കോളേജിൽ പഠിക്കുന്നില്ല TC വാങ്ങുകയാണെന്ന് പറഞ്ഞു."
"മ്മ്" ഞാൻ ഒന്ന് മൂളി.
"ഇനി അവന്റെ ടോപ്പിക്ക് വേണ്ടല്ലേ. അവന് കൊടുക്കാൻ ഉള്ളത് കൊടുത്തു. ഇനി അവന് അവന്റെ വഴി നമുക്ക് നമ്മളുടെയും" എനിക്ക് അവന്റെ വിഷയം ചർച്ച ചെയ്യാൻ താല്പര്യമില്ല എന്ന് തോന്നിയത് കൊണ്ടാണ് അവളത് പറഞ്ഞത്.
"അതെ അവനെ അവന്റെ പാട്ടിന് വിടാം. ഇപ്പോൾ നീ ഇങ്ങ് വാ." അത് പറഞ്ഞ് ഞാൻ അവളെ പിടിച്ചു എന്റെ മേത്ത് ഇട്ട് എന്നോട് ചേർത്ത് പിടിച്ചു.
"എന്താടാ ഇത് ആരെങ്കിലും കണ്ടോണ്ട് വന്നാൽ നാണക്കേടാണ്."
"പൊഡീ ഈ സമയത്ത് ആരും വരാൻ പോണില്ല"
"വന്നില്ലെങ്കിൽ കൊള്ളാം..."
"വരൂല്ലന്നെ, അല്ല ആ വിഷ്ണുവിന് പെട്ടെന്ന് എന്താ പറ്റിയത് എന്നാണ് ഞാൻ ആലോചിക്കുന്നത്"
"അത് അവൻ എന്തോ തീറ്റിദ്ധരിച്ചതാണ്. പിന്നെ പ്രിയയാണ് അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയത്."
"അതിന് പ്രിയ എങ്ങനെ അറിഞ്ഞു എല്ലാം."
"അത് പിന്നെ ഞാൻ അവളെ വിളിച്ചു പറഞ്ഞു."
"അതെന്താടി നീ അവളെ വിളിച്ച് പറഞ്ഞത്"
"അത് പിന്നെ അന്ന്
💬 Comments
View all comments