Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
നിന്നെ അവളൊരുപാട് കുറ്റം പറഞ്ഞതല്ലേ? അപ്പോൾ സത്യം അവളെ അറിയിക്കണം എന്ന് എനിക്ക് തോന്നി"
"മ്മ്മം നീ അവളെ കടിച്ചു കീറിയല്ലേ" ഐഷുവിന്റെ സ്വഭവം അറിയാവുന്നത് ഞാൻ പറഞ്ഞു.
"അങ്ങനെ ഒന്നും പറഞ്ഞില്ലടാ, പിന്നെ നിന്നെ അത്രയൊക്കെ പറഞ്ഞത് കൊണ്ട് ചെയുതായിട്ട് ഒന്ന് വിരട്ടി. അത്രയേ ഉള്ളു."
"എന്റെ മോളെ നിന്റെ വിരട്ടൽ എനിക്ക് അറിയാമല്ലോ"
"പോടാ ഞാൻ പാവമല്ലേ...!"
"പിന്നെ ഉറങ്ങുമ്പോൾ മാത്രം"
"പോടാ..., പിന്നെ നീ ഇങ്ങനെ കിടന്നത് വലിയ കഷ്ടമായി പോയി"
"അതിന് എനിക്ക് കുഴപ്പമൊന്നുമില്ലല്ലോ. കയ്യിലെ ഈ പ്ലാസ്റ്റർ മാറ്റിയാൽ ഞാൻ ഒക്കെയാണ്"
"അതല്ലടാ നമുക്ക് ഏതായാലും സസ്പെൻഷൻ കിട്ടി. അത് കൊണ്ട് ഈ പ്രശ്നം തീർത്തിട്ട് എവിടെക്കെങ്കിലും റെയ്ഡിന് പോകാം എന്ന് പ്ലാൻ ചെയ്തതാ"
"അതിനെന്താ ഈ പ്ലാസ്റ്റർ അഴിക്കട്ടെ നമുക്ക് പോകാടി"
"അതിന് അപ്പോഴേക്കും കോളജിൽ പോകണ്ടേ"
"അതൊക്കെ ലീവ് കിട്ടും അപ്പോൾ നമുക്ക് പോകാം"
"കിട്ടിയാൽ മതി"
"മ്മം... എന്നാലും നിന്റെ ആ കൂട്ടുകാരി രഷ്മി അവൾ എന്ത് പണിയാ കാണിച്ചതല്ലേ"
" മ്മ്മം എന്റെ ഒരു നല്ല ഫ്രണ്ടായിട്ട് കണ്ടതാ. ഏതായാലും അവൾക്കിട്ട് ഞാൻ ഒരു പണി കൊടുക്കുന്നുണ്ട്"
"അത് വേണം! പക്ഷെ ഓവർ ആക്കല്ലേ...! പിന്നെ നീ എന്തിനാ അവനെ തല്ലാൻ പോയത് അത് കൊണ്ടല്ലേ. അവൻ നിന്നെ പിടിച്ചു തള്ളിയത്. മൈര് ആ സമയത്തു എനിക്ക് അത് തടയാനും പറ്റിയില്ല. സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ അവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു എനിക്ക്"
"അത് പിന്നെ നിന്നെ പിടിച്ച് തള്ളിയാ എനിക്കും ദേഷ്യം വരില്ലേ!"
💬 Comments
View all comments