0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 658

നിന്നാണ് അത് കിട്ടിയത് എന്നറിയണം. അയാൾക്ക് എവിടെ നിന്ന് കിട്ടി എന്ന് അറിയണം അങ്ങനെ പോയി നിന്റെ ഫോണുമായി ലിങ്ക് ആകുന്ന ആളെ കണ്ടെത്തണം"

"ആ ഐഡിയ കൊള്ളാമല്ലോ? നമുക്ക് അത് നോക്കാം"

"ഐഡിയയൊക്കെ കൊള്ളാം പക്ഷെ മോൻ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല കാര്യം"

"പോസ്റ്റ്‌ ചെയ്ത ഓരോരുത്തരോടും വിളിച്ച് ചോദിച്ചാൽ പോരെ? അതിലെന്താ ഇത്ര പാട്"

"ചോദിച്ചിട്ട് അവർ പറഞ്ഞില്ലെങ്കിലോ? അല്ലെങ്കിൽ കള്ളം പറഞ്ഞാലോ? പിന്നെ ഇതും പറഞ്ഞ് വിളിച്ചാൽ നല്ല കളിയാക്കലും കിട്ടും."

"കളിയാക്കിയാൽ അത് ഡീൽ ചെയ്യാൻ എനിക്കറിയാം. പിന്നെ അവന്മാരെ കൊണ്ട് പറയിക്കാൻ ഒരു ഐഡിയ എന്റടുത്തുണ്ട്. പക്ഷെ കള്ളം പറഞ്ഞാൽ അതെങ്ങനെ കണ്ടു പിടിക്കുമെന്നാണ് ഒരു പിടിയും ഇല്ലാത്തത്."

"മിക്കതും സീനിയർസ് ഒക്കെയാണ് നീ എങ്ങനെ അവരെ കൊണ്ട് പറയിക്കും, പിന്നെ കള്ളം പറയുന്നത് കണ്ട് പിടിക്കാൻ ഒരു കിടിലൻ ഐഡിയ എന്റെ കയ്യിലുണ്ട്!"

"സീനിയർസ് ആയാലും കുഴപ്പമില്ല, കള്ളം പറയുന്നത് എങ്ങനെയാ കണ്ടു പിടിക്കുന്നെ?"

"അത് അവര് പോസ്റ്റ്‌ ചെയ്ത സമയവും അവർക്ക് ഫോട്ടോ കൊടുത്ത ആൾ പോസ്റ്റ്‌ ചെയ്ത സമയവും നോക്കിയാൽ മതി. ആദ്യം കൊടുത്തയാൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നതെങ്കിൽ പറഞ്ഞത് സത്യം അല്ലെങ്കിൽ കള്ളം"

"അത് കൊള്ളാം! പക്ഷെ അത് മൊത്തം മാർക്ക് ചെയ്ത് വെക്കണമല്ലോ?"

"ദാ ഇതിൽ നോട് ചെയ്താൽ മതി" കയ്യിൽ ഒരു മാർക്കറും തന്ന് പേപ്പർ ബോർഡ്‌ കാണിച്ച് കൊണ്ട് ഐഷു പറഞ്ഞു.

"അപ്പോൾ സെറ്റ് നമുക്ക് പണി തുടങ്ങാം. നീ എന്റെ ഫോണിൽ നിന്നും ഡാറ്റാ കിട്ടുമോ എന്ന്

💬 Comments

View all comments