Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
നോക്ക് ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവരുടെ പുറകെ പോകാം"
"ശരി നമുക്ക് പണി തുടങ്ങാം"
അത് പറഞ്ഞ് എന്റെ ഫോൺ ലാപ്പിൽ കണക്ട് ചെയ്ത് ഐഷു അതിൽ എന്തൊക്കെയോ ചെയ്യാൻ തുടങ്ങി.
ഞാൻ ഫേസ്ബുക് തുറന്നു ഫോട്ടോ പോസ്റ്റ് ചെയ്ത ഒരു പയ്യനെ നോക്കി അവന്റെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു. പയ്യൻ ജൂനിയർ ആയത് കൊണ്ട് സംഭവം ഈസി ആയി നടന്നു. കോളേജിൽ ഇട്ട് പണി തരും എന്ന് പറഞ്ഞപ്പോൾ അവൻ മണി മണി പോലെ കാര്യം പറഞ്ഞു. അങ്ങനെ ഞാൻ ബോർഡിൽ ആദ്യത്തെ ആളെ മാർക്ക് ചെയ്തു. എന്റെ ഫോൺ ഐഷു ലാപ്പിൽ കണക്ട് ചെയ്തേക്കുന്നത് കൊണ്ട് ഞാൻ അവളുടെ ഫോണാണ് ഉപയോഗിച്ചത്.
അങ്ങനെ ഓരോരുത്തരെ കണ്ടു പിടിച്ച് വിളിച്ച് ഡാറ്റാ കളക്ട് ചെയ്തു. സീനിയർസ് അൽപ്പം ബലം പിടിച്ചെങ്കിലും എന്റെയും ഐഷുവിന്റെയും ഫോട്ടോ അനുവാദമില്ലാതെ പോസ്റ്റ് ചെയ്തതിന് സൈബർ സെല്ലിൽ കംപ്ലിന്റ് ചെയ്യും എന്ന് പറഞ്ഞപ്പോൾ, ഒന്ന് പേടിച്ചു. പിന്നെ മര്യാദക്ക് ഡീറ്റെയിൽസ് തന്നു.
എല്ലാവന്മാരും സദാചാരം കളിച്ചതാണ്. രാത്രി കള്ളവെടിക്ക് പോണ കീടങ്ങളാണ് സദാചാര പോലിസ് കളിക്കാൻ നിൽക്കുന്നത്.
അങ്ങനെ സമയം കടന്ന് പോയി. ഇടക്ക് ബോർ അടിച്ചപ്പോൾ ഐഷുവിന്റ പുറകിൽ പോയി നിന്ന് സ്ക്രീനിൽ നോക്കി. പുള്ളിക്കാരി എന്തോ കാര്യമായ പണിയിലാണ്. നോക്കുമ്പോൾ ഇടക്കിടക്ക് എന്തൊക്കെയോ ഗൂഗിൾ ചെയ്ത് നോക്കുന്നുമുണ്ട്.
"ചേച്ചിക്ക് ഇതിനെകുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ?"
"എന്താടാ..."
"അല്ല ഇടക്കിടക്ക് ഗൂഗിൽ ചെയ്ത് നോക്കുന്നു."
"അത് മോനെ ഓരോ അപ്ലിക്കേഷനും ഓരോ അർച്ചിട്ടക്ചർ ആണ് അതിൽ നിന്നും എങ്ങനെ ഡാറ്റാ
💬 Comments
View all comments