Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
കഴിക്കുന്നത് വരെ ഫോൺ താഴെ വെക്കാതെ ഉള്ള പണിയായിരുന്നു. ഉച്ചക്ക് ഫുഡ് കഴിക്കാൻ അമ്മ വിളിച്ചപ്പോൾ പോയി ഫുഡ് കഴിച്ചു പിന്നെയും തിരിച്ഛ് വന്ന് പണി തുടർന്നു.
അവസാനം കിട്ടിയ എല്ലാവരെയും വിളിച്ച് മാർക്ക് ചെയ്ത ശേഷം ഞാൻ ബോർഡിലേക്ക് നോക്കി. എന്റെ പേശികൽ സമ്മർദ്ദം കൊണ്ട് വലിഞ്ഞ് മുറുകി.
"ഡീ... ഇങ്ങ് വന്നേ?"
"എന്താടാ ആളെ കിട്ടിയോ?"
"നീ ഒന്നിങ്ങ് വന്ന് ഇത് നോക്കിയേ"
ഐഷു ഏഴുന്നേറ്റ് വന്ന് പേപ്പർ ബോർഡിലേക്കും എന്നെയും മാറി മാറി നോക്കി.
"ഇതെന്താടാ വല്ല സർക്കൂട്ടോ മറ്റോ ആണോ"
"എന്റെ ഇത്രയും നേരത്തെ അധ്വനമാണ് മോളെ...! ടോട്ടൽ 47 പേരുണ്ട്"
"എന്നിട്ട് ആളെ കിട്ടിയോ?"
"അതിലാണ് ഒരു ചെറിയ പ്രശ്നം"
"എന്ത് പ്രശ്നം...!"
"സംഭവം നീ പറഞ്ഞത് പോലെ സർക്കൂട്ട് ആണ്"
"മനസ്സിലായില്ല"
"അതയത് പെണ്ണേ ഇതിന് ഒരു തുടക്കമില്ല, ലൂപ് ആണ് പിന്നെ കുറെ ഇന്റർ കണക്ഷനും. ഇതിൽ എന്റെ ഫോണുമായി ബന്ധിപ്പിക്കുന്ന ആരുമില്ല"
"അതെങ്ങനെ ശരിയാകും...! അപ്പോൾ ഫോട്ടോ എന്താ ആകാശത്തു നിന്നു പൊട്ടി വീണതാണോ?"
"അതാണ് എനിക്കും മനസ്സിലാകാത്തത്. ഇതിൽ ആരോ ഒരാൾ കള്ളം പറയന്നുണ്ട് അതാണ് ഇങ്ങനെ ലൂപ്പായിട്ട് കിടക്കുന്നത്"
"ഞാൻ പറഞ്ഞതുപോലെ കള്ളം പറയുന്നുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കിയോ?"
"അതൊക്കെ നോക്കി. പക്ഷെ അതിലും ഒരു വിഷയമുള്ളത് എന്താന്ന് വച്ചാൽ ഇതിൽ എവിടേയും പോസ്റ്റ് ചെയ്യാതെ പേർസണലി ഷെയർ ചെയ്തതും, നമ്മൾ ഇല്ലാത്ത വാട്സാപ്പ് ഗ്രൂപ്പിൽ വന്നതും ഒക്കെയുണ്ട് അതിന്റെ സമയം നമുക്കറിയില്ലല്ലോ?"
"ആ ഗ്രൂപ്പിൽ ആരാണ് ഇട്ടത് ചിലപ്പോൾ അവനായിരിക്കും
💬 Comments
View all comments