Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]
" അതും നല്ലതാണ്. പിന്നെ ഇവനും ഇവന്റെ മക്കൾക്കും കഴിയാൻ ഉള്ളതൊക്കെ പപ്പ സാമ്പാത്തിച്ച് വച്ചിട്ടുണ്ട്. അതൊക്കെ നോക്കി നടത്താൻ ഇവൻ ആയി എന്ന് തോന്നുമ്പോൾ ഞാൻ എല്ലാം അവനെ ഏല്പിക്കും. ഒരുപാട് സമ്പാത്തിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. അനുഭവിക്കാനും നമ്മൾ സമയം കണ്ടെത്തണം. നിങ്ങൾ തമ്മിൽ എല്ലാം പരസ്പരം അറിയാവുന്നതല്ലേ വൈകാതെ നിന്നെ എന്റെ മരുമകളായി ഈ വീട്ടിലേക്ക് കൊണ്ട് വരാനാണ് എന്റെ ആഗ്രഹം." അടുത്തിരുന്ന ഐഷുവിന്റെ തലയിൽ വാത്സല്യത്തോടെ തലോടിയാണ് പപ്പ ഇതെല്ലാം പറഞ്ഞത്. പെണ്ണ് ആ സ്നേഹത്തിന്റെ മുന്നിൽ അങ്ങ് പൂത്തുലഞ്ഞു ഇരിക്കുന്നുണ്ട്. പിതാജിയാണ് പോലും പിതാജി എന്റെ തലയിൽ ഒക്കെ ഇത് പോലെ തലോടിയ കാലം എന്റെ ഓർമയിൽ പോലുമില്ല.
"എനിക്കും പെട്ടെന്ന് നടത്താൻ തന്നെയാണ് പപ്പ താല്പര്യം. സാമിനാണ് സ്വന്തം കാലിൽ നിൽക്കണം എന്നൊക്കെ പറഞ്ഞ് നിൽക്കുന്നത്." പെണ്ണ് ഗോൾ എന്റെ പോസ്റ്റിൽ തന്നെയടിച്ചു.
" ആണോ സാമേ? " പപ്പ വിശ്വാസം വരാത്തത് പോലെ ചോദിച്ചു. ഈ സാധനത്തിനെ ഇപ്പോൾ കെട്ടിച്ച് തന്നാൽ കെട്ടും എന്ന് പറഞ്ഞു നിക്കുന്ന എന്നെ നന്നായി പപ്പക്ക് അറിയാം.
"അത് പിന്നെ സാറയുടെ കല്യാണം കഴിഞ്ഞിട്ട് മതി എന്ന് വച്ചിട്ടാണ് പപ്പ, അപ്പോഴേക്കും ഞാനും എവിടെയെങ്കിലും ഒന്ന് സെറ്റിലാകും" നമ്മളും വിട്ട് കൊടുക്കാൻ പാടില്ലല്ലോ?
"ആഹ് നിങ്ങളുടെ ഇഷ്ടം. പിന്നെ മോള് ഇനിയെന്താ പരുപാടി അച്ഛന്റെ ഒപ്പം ബിസിനസ്സിൽ കൂടുവാണോ? അതോ പുറത്ത് ജോലി നോക്കുവാണോ?"
" അച്ഛനെ സഹായിക്കണം എന്നാണ് പപ്പ വിചാരിക്കുന്നത്. പിന്നെ അച്ഛന്റെ ബസ്സിനസ്സിനും ഇപ്പോൾ നല്ല കാലമല്ല. "
💬 Comments
View all comments