0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]

Author : Kambikathakal Read All Parts 326

പറയാൻ പറ്റില്ല. എന്റെ ബൈക്ക് ലോങ്ങ്‌ ട്രിപ്പിന് അത്ര യോജിച്ച വണ്ടിയല്ലാത്തത് കൊണ്ട് ഞാൻ മടിച്ചതാണ്. അവസാനം കോളേജ് കഴിയാറായപ്പോൾ അവളുടെ വാശി കൂടി പോയെ പറ്റു എന്നായപ്പോൾ ഞാൻ അച്ഛനെ സോപ്പിട്ട് ഒരു R.E എടുത്തു.

പക്ഷെ അപ്പോഴേക്കും പ്രൊജക്റ്റ്‌, കോളേജ് ഡേ, ഫേർവൽ ഒക്കെയായി മുടിഞ്ഞ തിരക്കായിപ്പോയി. പിന്നെ എക്സാം കഴിഞ്ഞാണ് ഒന്ന് ഫ്രീ ആയത്. അപ്പോൾ പോകാമെന്നു ഞാൻ പ്ലാൻ ചെയ്തതാണ്. അപ്പോഴാണ് പാരാ അപ്പന്റെ രൂപത്തിൽ വരുന്നത്. മൂപ്പരുടെ ഇവിടെത്തെ ഓഫീസ് രണ്ട് മാസം ഞാൻ നോക്കണമെന്ന്. എന്നെ കൊണ്ട് വേറെ പ്രയോജനമൊന്നും ഉണ്ടായിട്ടല്ല. റിസൾട്ട്‌ വരുന്നത് വരെ ഞാൻ വെറുതെ നിൽക്കരുത്. പിന്നെ എന്നെ കൊണ്ട് പപ്പയുടെ ബിസ്സിനെസ്സും പഠിപ്പിക്കണം.

ഐഷുവിനെക്കാളും വാശിക്കാരനായ പപ്പയുടെ മുന്നിൽ എനിക്ക് മാറുത്തോന്നും പറയാൻ പറ്റിയില്ല. പകരം റിസൾട്ട്‌ വന്ന് പാസ്സായാൽ മൂന്ന് എന്നുള്ളത് ഏഴ് ദിവസതേക്ക് ലോങ്ങ്‌ ട്രിപ്പ്‌ പോകാമെന്നും. അവൾ പറയുന്ന സ്ഥലങ്ങൾ എന്നും പറഞ്ഞ് ഐഷുവിനെ സോപ്പിട്ട് നിർത്തി.

അതിന്റെ ഇടക്കാണ് സാറക്ക് ഒരു ചെറുക്കനെ ഇഷ്ടമാണെന്ന് ഞാൻ അറിയുന്നത്. അവൻ ജോലി കിട്ടി കാനഡക്ക് പോകുന്നതിന് മുമ്പ് രണ്ട് വീട്ടുകാരെയും നൈസ് ആയിട്ട് അറിയിക്കാൻ വേണ്ടി അവളാണ് എന്നോട് കാര്യം പറഞ്ഞത്. നേരത്തെ എനിക്കൊരു സംശയമുണ്ടായിരുന്നെങ്കിലും അവൾ ഒന്നും വിട്ടു പറഞ്ഞിരുന്നില്ല.

പിന്നെ ചേട്ടനായി പോയില്ലേ, എന്നെ കണ്ടല്ലേ അവളും പഠിക്കുന്നത് അത് കൊണ്ട് ഞാൻ പപ്പയോടു കാര്യം പറഞ്ഞു. പപ്പക്ക് എതിർപ്പൊന്നുമില്ലായിരുന്നു. അങ്ങനെ അവന്റെ വീട്ടിൽ ഞാനും പപ്പയും പോയി കാര്യങ്ങൾ ഉറപ്പിച്ചു.

ഇപ്പോൾ നിശ്ചയം നടത്തുന്നു.

💬 Comments

View all comments